പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിലെ 24 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട:ജില്ലയിലെ 24 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പദ്ധതി തുക വിനിയോഗത്തില്‍ ജില്ല ഇപ്പോള്‍ മൂന്നാം സ്ഥാനത്താണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഈമാസം 16ന് പദ്ധതി നിര്‍വഹണത്തില്‍ ജില്ലയുടെ സ്ഥാനം സംസ്ഥാനത്ത് ഒന്‍പതായിരുന്നു.

തുക വിനിയോഗം വര്‍ധിപ്പിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രസിഡന്റ് അഭിനന്ദിച്ചു. ജൂലൈ 13ന് തദ്ദേശഭരണ വകുപ്പ് മന്ത്രി ജില്ലയിലെ പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഇതിനു മുന്‍പായി തുക വിനിയോഗം ഏറ്റവും കുറഞ്ഞത് 35 ശതമാനമെങ്കിലും കൈവരിക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അടിയന്തിര നടപടി സ്വീകരിക്കണം. ജൂലൈ ഒന്‍പതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തും.

Pathanamthitta

12 ശതമാനം സെന്റേജ് ചാര്‍ജ് ചേര്‍ത്ത് എസ്റ്റിമേറ്റുകള്‍ തയാറാക്കി നല്‍കുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടിഒഴിവാക്കണമെന്ന് ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ക്ക് സെന്റേജ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ അടുത്തിടെ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുത്ത 20 നൂതന പദ്ധതികളില്‍ 14 എണ്ണത്തിന് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 10 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ജില്ലാ പഞ്ചായത്തിന്റെ ന്യായവില മെഡിക്കല്‍ സ്റ്റോര്‍, രണ്ടുലക്ഷം രൂപ ചെലവില്‍ ആറന്മുള തിരുവരങ്ങിന് ധനസഹായം നല്‍കുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി, 1.90 ലക്ഷം രൂപയ്ക്ക് കറവ പശുക്കള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന ആനിക്കാട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി, 60,000 രൂപ ചെലവില്‍ സ്‌കൂളുകളില്‍ കഥകളി മുദ്ര പഠനത്തിനും 1.96 ലക്ഷം രൂപ ചെലവില്‍ വെര്‍ട്ടിക്കല്‍ ഫാമിംഗ് പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് വിതരണത്തിനുമുള്ള അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി, ഇരവിപേരൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന സാംസ്‌കാരിക അവാര്‍ഡ്-ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍(75,000 രൂപ), ഇരവിപേരൂര്‍ റൈസ് മില്‍ അടിസ്ഥാന സൗകര്യ വികസനം(2.01 കോടി രൂപ), ഹരിതകേരളം-ആദിപമ്പ-വരട്ടാര്‍ ജലോത്സവം(1.25 ലക്ഷം), പിടുപി സെന്റര്‍(4.35 ലക്ഷം), ഹരിതകേരളം സീറോ ബില്ലിംഗ്(10 ലക്ഷം), കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്(5.15 ലക്ഷം), ഇരവിപേരൂര്‍ ഹരിതോത്സവം(1.5 ലക്ഷം), പഞ്ചായത്ത് തല സ്പോര്‍ട്സ് കൗണ്‍സില്‍(7.50 ലക്ഷം), റാന്നി ഗ്രാമപഞ്ചായത്തിന്റെ ഭൗമ വിവര പഞ്ചായത്ത് പദ്ധതി(6.77 ലക്ഷം) എന്നീ പദ്ധതികള്‍ക്കുമാണ് അംഗീകാരം നല്‍കിയത്.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളായ ഇലന്തൂര്‍, കോന്നി, പുളിക്കീഴ്, ഗ്രാമപഞ്ചായത്തുകളായ കോട്ടാങ്ങല്‍, കലഞ്ഞൂര്‍, മൈലപ്ര, കോന്നി, കൊറ്റനാട്, ഓമല്ലൂര്‍, കടപ്ര, കുന്നന്താനം, റാന്നി, മല്ലപ്പുഴശേരി, വള്ളിക്കോട്, മലയാലപ്പുഴ, ആനിക്കാട്, റാന്നി- പഴവങ്ങാടി, അയിരൂര്‍, പുറമറ്റം, ഏനാദിമംഗലം, അരുവാപ്പുലം, ചെറുകോല്‍ എന്നിവയുടേയും പന്തളം നഗരസഭയുടേയും പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.

പദ്ധതി നിര്‍വഹണത്തില്‍ ഏറ്റവും പിന്നിലുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. ഇലന്തൂര്‍, മല്ലപ്പുഴശേരി, മല്ലപ്പള്ളി, നാരങ്ങാനം, ഏറത്ത്, സീതത്തോട്, കൊടുമണ്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകളായ കോയിപ്രം, കോന്നി, റാന്നി, പന്തളം നഗരസഭ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ പദ്ധതി തുക വിനിയോഗമാണ് വിലയിരുത്തിയത്.

ഇവയില്‍ മല്ലപ്പള്ളി ഒഴികെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും തുക വിനിയോഗം 10 ശതമാനത്തില്‍ കുറവാണ്. തുക വിനിയോഗം അടിയന്തിരമായി വര്‍ധിപ്പിക്കുന്നതിന് ഈ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആസൂത്രണ സമിതി നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ആസൂത്രണ സമിതി അംഗങ്ങളായ എലിസബത്ത് അബു, എന്‍.ജി. സുരേന്ദ്രന്‍, ബി. സതികുമാരി, ലീലാ മോഹന്‍, ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി അഡ്വ.എന്‍. രാജീവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Yearly project in Local Self Government Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X