പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴുത്ത ചക്കയുടെ മണം തേടി അവനെത്തും, പക്ഷേ ഭയം, വന്യമൃഗ ഭീഷണിയില്‍ വടശ്ശേരിക്കാര്‍!!

Google Oneindia Malayalam News

വടശേരിക്കര: വന്യമൃഗങ്ങളെ കാണുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇവ നാട്ടിലിറങ്ങി നമ്മുടെ സമാധാനം നശിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും. അത്തരത്തിലൊന്നാണ് ഇപ്പോള്‍ ഒളികല്ലുകാര്‍ നേരിടുന്നത്. അവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് കാട്ടാനയും പുലിയുമെല്ലാം. കുറച്ച് കാലം മുമ്പ് വരെ കാട്ടാനയുടെ ഭീഷണിയായിരുന്നു ഇവര്‍ നേരിട്ടിരുന്നത്. ഇപ്പോല്‍ പുലി കൂടി എത്തിയതോടെ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഒളികല്ലുകാര്‍.

1

വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഒളികല്ല്. അതുകൊണ്ട് തന്നെ കാട്ടാന ഇറങ്ങി നാശം ഉണ്ടാക്കാത്ത ദിവസം ഇല്ല. എന്തുകൊണ്ട് കാട്ടാന സ്ഥിരമായി എത്തുന്നു എന്നതും രസകരമാണ്. പഴുത്ത ചക്കയുടെ മണി അടിച്ചാല്‍ എവിടെ നിന്നാണെന്ന് അറിയില്ല, കാട്ടാനകള്‍ കൂട്ടത്തോടെ ഇവിടെയെത്തും. ആനയെ ആകര്‍ഷിക്കുന്ന മണമാണ് പഴുത്ത ചക്കയ്ക്കുള്ളത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് കാട്ടാനകളുടെ വരവ്. പ്ലാവ് പിടിച്ച് കുലുക്കി ചക്കയിട്ട് തിന്ന ശേഷമേ ഇവര്‍ മടങ്ങൂ.

്അതേസമയം ചക്ക് തിന്ന് കഴിഞ്ഞാലും ഇവയുടെ ശല്യം തീരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവ ചെറിയ പ്ലാവുകള്‍ മറിച്ചിട്ട ശേഷമാണ് പോവുക. തെങ്ങ്, കമുക് എന്നിവയും നശിപ്പിക്കാറുണ്ട്. കര്‍ഷകരുടെ വരുമാനം കൂടിയാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഒളികല്ലില്‍ 62 കുടുംബങ്ങളുണ്ട്. ഇതിന് പുറമേ ഏഴ് ആദിവാസി കുടുംബങ്ങളും ഇവിടെയാണ് താമസിക്കുന്നത്. ഇവരുടെ എല്ലാം കൃഷിയിടങ്ങളില്‍ കാട്ടാന ഇറങ്ങി സര്‍വനാശം വിതച്ചിരിക്കുകയാണ്. ഈ പ്രശ്‌നത്തെ നേരിടാന്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

12 വര്‍ഷം മുമ്പ് നാടിനെ വിറപ്പിച്ച ഇല്ലിക്കൊമ്പന്‍ എന്ന കാട്ടാന ഇറങ്ങിയതും ഇതേ മേഖലയിലാണ്. 40 കുടുംബങ്ങള്‍ താമസിക്കുന്ന ചെമ്പരത്തിമൂട്ടിലും കാട്ടാന ശല്യം ശക്തമാണ്. മിക്ക ദിവസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിക്കും. 12 പട്ടികജാതി കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഒളികല്ല്, ചെമ്പരത്തിമൂടി എന്നീ പ്രദേശങ്ങളില്‍ നിന്ന് അധികം അകലെയല്ല, കഴിഞ്ഞ ദിവസം പുലിയിറങ്ങി പശുവിനെ പിടിച്ച മണിയാര്‍ കുടപ്പന ഭാഗം. വനത്തിലൂടെ വേഗം ഇവിടേക്ക് എത്താം, അതുകൊണ്ട് പുലി എത്തുമോ എന്ന ഭീതിയാണ് ഇവിടെയുള്ളവര്‍.

English summary
vadasseri residents facing wild animal threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X