പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അച്ഛന്‍ പിടഞ്ഞ് മരിച്ചത് എന്റെ മടിയില്‍' മകന്റെ വെളിപ്പെടുത്തല്‍, റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

Google Oneindia Malayalam News

പത്തനംതിട്ട: തിരുവല്ലയില്‍ രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മകന്‍. തിരുവല്ല സ്വദേശി രാജനാണ് മരിച്ചത്. ഇയാളുടെ ഗിരീഷ് നേരത്തെ പ്രശ്‌നങ്ങളാണ് വെളിപ്പെടുത്തിയത്. ആംബുലന്‍സ് ഡ്രൈവറോട് ഓക്‌സിജന്‍ തീര്‍ന്ന കാര്യം പറഞ്ഞിരുന്നുവെന്ന് ഗിരീഷ് പറയുന്നു.

1

എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ മാസ്‌ക് മാറ്റാനാണ് ആവശ്യപ്പെട്ടത്. ഇയാളോട് തകഴിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തയ്യാറായില്ലെന്നും ഗിരീഷ് പറഞ്ഞു. പനിയുണ്ടായിരുന്ന രാജനെ ആലപ്പുഴ കോളേിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

അതേസമയം രാജന്റെ ബന്ധുവും ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്ന് രാജന്റെ സഹോദരന്റെ മകള്‍ കൂടിയായ പിങ്കി പറഞ്ഞു. ഓക്‌സിജന്‍ ഇല്ലെന്ന് അറിയിച്ചിട്ടും ആംബുലന്‍സ് ഡ്രൈവര്‍ മിണ്ടിയില്ല.

പോകുന്നതിന് ഇടയിലുള്ള ആശുപത്രിയില്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, നിര്‍ത്തിയില്ല. മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ രോഗിക്ക് ശ്വാസ തടസ്സം ഉണ്ടായിരുന്നു. രോഗം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ രാജന്‍ മരിച്ചെന്ന് പിങ്കി പറഞ്ഞു.

തിരുവല്ല താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സിലാണ് രാജനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. അച്ഛന് കടുത്ത ശ്വാസം മുട്ടല്‍ കാരണം കാഷ്വാലിറ്റിയില്‍ വെച്ച് ഓക്‌സിജന്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് അപ്പോഴുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിക്കുകയായിരുന്നുവെന്ന് ഗിരീഷ് പറയുന്നു.

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ തന്നെ മാറ്റിവെച്ച സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നിരുന്നു. ഇത് പറഞ്ഞപ്പോഴാണ് മാസ്‌ക് മാറ്റാനായി ആവശ്യപ്പെട്ടത്. തന്റെ മടിയില്‍ കിടന്നാണ് അച്ഛന്‍ മരിച്ചതെന്നും ഗിരീഷ് വ്യക്തമാക്കി.

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ചരണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും കേള്‍ക്കാതെ ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിലെത്തി മിനുട്ടുകള്‍ക്കുള്ളില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടുവെന്നും ഗിരീഷ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് തേടിയത്. രാജന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

കോണ്‍ഗ്രസുമില്ല ജെഡിയുമില്ല: മഹാസഖ്യത്തിന് പണി വരുന്നു, നിശബ്ദനായി പ്രശാന്ത് ഒരുക്കുന്നത് ഈ തന്ത്രംകോണ്‍ഗ്രസുമില്ല ജെഡിയുമില്ല: മഹാസഖ്യത്തിന് പണി വരുന്നു, നിശബ്ദനായി പ്രശാന്ത് ഒരുക്കുന്നത് ഈ തന്ത്രം

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
patient dies without getting oxygen in thiruvalla, veena george asks for a report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X