പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സന്ദീപ് വധക്കേസ്: പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍, കൊല മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്

Google Oneindia Malayalam News

തിരുവല്ല: സിപിഎം ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പൊലീസ് എഫ്‌ഐആര്‍. പ്രതികല്‍ക്ക് സന്ദീപിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നായിരുന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

നാളെ സന്ദീപിന്റെ പിറന്നാൾ, സമ്മാനമായി വാങ്ങിയ ഷർട്ട് പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ച് സുനിതനാളെ സന്ദീപിന്റെ പിറന്നാൾ, സമ്മാനമായി വാങ്ങിയ ഷർട്ട് പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ച് സുനിത

എന്നാല്‍ പൊലീസിന്റെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് - ബിജെപി സംഘമാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്സിന് ബന്ധമില്ലെന്ന് അന്വേഷണം അവസാനിക്കും മുമ്പ് പൊലീസ് പറഞ്ഞത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു. കൊലയ്ക്കു പകരം കൊലയെന്നുള്ളത് സിപിഎമ്മിന്റെ അജണ്ടയല്ല. സമാധാനമായി പ്രതിഷേധിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

bjp

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേര്‍ പിടിയിലായി. തുടര്‍ന്ന് അഞ്ചാമനെ പൊലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരാണ് കേസിലെ പ്രതികള്‍.

അതേസമയം, പിബി സന്ദീപിന്റെ കൊലപാതകം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഎം ആരോപിച്ചു. ഇതിനായി നവംബര്‍ ആദ്യ വാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ തിരുവല്ലയില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സന്ദീപ് കുമാറിനെ കൊല്ലാനുള്ള തീരുമാനം എടുത്തതെന്ന് കെയു ജനീഷ് കുമാര്‍ എംഎല്‍എ ആരോപിക്കുന്നു.

പത്ത് ദിവസത്തോളം ബിജെപി സംസ്ഥാന നേതാക്കള്‍ പത്തനംതിട്ടയിലുണ്ടായിരുന്നു. തിരുവല്ലയില്‍ എത്തിയ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ അസ്വഭാവിക യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സുരേന്ദ്രന്‍ ചില ആളുകളെ മാത്രം വിളിച്ചാണ് യോഗം നടത്തിയത്. ഒരു രാത്രി നടത്തിയ ഗൂഡാലോചനയാണ് സന്ദീപിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജനീഷ് കുമാര്‍ പറയുന്നു.

സുരേന്ദ്രനും നേതാക്കളും നടത്തിയ രഹസ്യയോഗത്തെക്കുറിച്ച് പൊലീസ് അന്വേഷണിക്കണമെന്നും നിലവില്‍ പ്രതികളായവര്‍ക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് സന്ദീപിനെ കൊല്ലാന്‍ സാധിക്കില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു. സന്ദീപിന്റെ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കേസിലെ പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും രൂക്ഷമായ ഭാഷയിലാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്.

English summary
PB Sandeep murder case; FIR states that the accused are BJP activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X