മധ്യപ്രദേശില്‍ നിന്നത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞയാളുടെ വീടിന് നേരെ ആക്രമണം, ഒരാള്‍ അറസ്റ്റില്‍
പത്തനംതിട്ട: റാന്നിയില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയുടെ വീടിന് നേരെ ആക്രമണം. മധ്യപ്രദേശില്‍ നിന്നും നാട്ടിലെത്തി ഹോം ക്വാറന്റീനില്‍ കഴിയുന്ന ആളുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി കുന്നുമ്പുറത്ത് കെ എം ജോസഫിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയായിരുന്നു ജോസഫ് വീട്ടില്‍ എത്തിയത്. വീടിന്റെ ജനല്‍ ചില്ലും ഓടും തകര്‍ന്നിട്ടുണ്ട്. ജോസഫിന്റെ ഭാര്യയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ജോസഫിന്റെ പരാതിയില്‍ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ, കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ന്യൂമാഹി പിഎച്ച്‌സിയിലെ ആരോഗ്യപ്രവര്‍ത്തയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. രക്തസമ്മര്‍ദ്ദത്തിനുള്ള 20 ഗുളികയാണ് ഇവര്‍ ഒരുമിച്ച് കഴിച്ചത്.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായം താന്‍ ജോലി ചെയ്‌തെന്ന് ചിലര്‍ കുപ്രചരണം നടത്ത്ിയിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അവധി പോലും എടുക്കാതെ രോഗികളെ പരിചരിക്കുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്‌സുമാരുടെ വളരെ കഷ്ടമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേ സമയം താന്‍ വീടുകളിലെത്തി രോഗികളെ പരിചരിക്കാറുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്നൊന്നും ഇതുവരെയും പരാതികള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications