പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ചിത്തിര ആട്ടവശേഷം തീർഥാടകരെ അഞ്ചിന് ഉച്ചയോടെ മാത്രമേ കടത്തിവിടൂ; നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ചിത്തിര ആട്ടവശേഷ പൂജയ്ക്കായി ശബരിമല നട ഈ മാസം അഞ്ചിന് തുറക്കുന്ന സാഹചര്യത്തിൽ തീർഥാടകരെ അഞ്ചിന് ഉച്ചയോടുകൂടി മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പയലേക്കും സന്നിധാനത്തേക്കും സുരക്ഷാ പരശോധനകൾക്ക് ശേഷം കടത്തിവിടൂ എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഭക്തരല്ലാതെ ആരെയും പമ്പയലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങുവാൻ അനുവദിക്കുകയോ ചെയ്യില്ല.

സത്യം തുറന്ന് പറയുന്നത് കൊണ്ട് അവസരങ്ങള്‍ ഇല്ലാതായി..... തുറന്നടിച്ച് പാര്‍വതി!!

നിലവിലെ സാഹചര്യം പരിഗണിച്ച് ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനപോലീസ് മേധാവിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ എഡിജിപിയുടെ നേതൃത്വത്തിൽ രണ്ട് ഐ.ജിമാർ, അഞ്ച് എസ്.പി മാർ, 10 ഡിവൈഎസ്പിമാർ എന്നിവരുൾപ്പെടെ 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇന്ന് (3) മുതൽ വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലായി ഡ്യൂട്ടിക്ക് നയോഗിച്ചിട്ടുളളത്.

Sabarimala

നേവൽ വിമുക്തഭടന്മാരുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് കൊച്ചി ആസ്ഥാനമായ നേവൽ വിമുക്തഭടന്മാരുടെ പത്താമത് ആനുവൽ ജനറൽ ബോഡി യോഗം ഈ മാസം 18ന് രാവിലെ 9.30ന് കൊച്ചി സാഗരിക നേവൽ ബേസിൽ നടക്കും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0484 2873334.

English summary
Police tight security in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X