Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴകനത്താല്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി നല്‍കും: എഡിഎം

പത്തനംതിട്ട: കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി നല്‍കാന്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ തീര്‍ഥാടന പുരോഗതി വിലയിരുത്തുന്നതിനു ശബരിമല സന്നിധാനത്തു ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിലവില്‍ രണ്ട് ആംബുലന്‍സുകളാണ് ശബരിമലയില്‍ സേവനത്തിന് ഉപയോഗിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം, അയ്യപ്പസേവാ സംഘത്തിന്റെ പമ്പയിലുള്ള ആംബുലന്‍സും ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കാമെന്നും എഡിഎം പറഞ്ഞു.

ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ കൂട്ടത്തോടെ മടങ്ങുമ്പോള്‍ തിരക്കൊഴിവാക്കാന്‍ പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് ഷെഡ്യൂളുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം നല്‍കുമെന്ന് എഡിഎം പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും എഡിഎം നിര്‍ദേശിച്ചു.പമ്പയില്‍ നിന്ന് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത സജ്ജമാക്കിയത് യോഗം വിലയിരുത്തി. സന്നിധാനത്ത് സ്ഥിരം ജോലി ചെയ്യുന്നവരുടെ ആരോഗ്യ കാര്യത്തില്‍ എല്ലാ വകുപ്പുകളും പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് യോഗം നിര്‍ദേശിച്ചു.

sabarimala-

ഭക്തരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളെല്ലാം പ്രവര്‍ത്തന സജ്ജമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും മികച്ച നിലയില്‍ നടക്കുന്നതായും യോഗം വിലയിരുത്തി.പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. ആനന്ദ്, ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍, ആര്‍എഎഫ് ഡപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സംഗീത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പമ്പാ ത്രിവേണിയില്‍ പരിശോധന

ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പമ്പാ സ്‌നാനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പമ്പാ ത്രിവേണിയിലെ നദിക്കരയില്‍ പരിശോധന നടത്തി. സ്‌നാനത്തിന് അനുമതി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വെള്ളത്തിന്റെ ഒഴുക്കും നദിയിലെ ആഴമുള്ള ഭാഗങ്ങളും കണ്ടെത്തി, അപകടങ്ങളില്ലാതെ ഏതൊക്കെ ഭാഗങ്ങളില്‍ അനുമതി നല്‍കാനാവുമെന്ന സാധ്യതകളാണ് പരിശോധിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി കയര്‍ കെട്ടിതിരിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും പരിശോധിച്ചു.

സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുമെന്നും പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
ആറാട്ട്കടവ് വിസിബി മുതല്‍ ത്രിവേണി പാലം വരെയുള്ള ഭാഗങ്ങളിലാണ് ബുധനാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. നദിയുടെ ഒഴുക്കും ആഴവുമറിയുന്നതിന് ആളെയിറക്കിയുള്ള പരിശോധനയും നടത്തി. പമ്പ പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ആമോസ് മാമന്‍, അസി. സ്‌പെഷല്‍ ഓഫീസര്‍ കെ കെ സജീവ്, ഡ്യൂട്ടി മജിസ്‌ട്രേറ്റ് രാജേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ഗോപകുമാര്‍, ഫയര്‍ ഫോഴ്‌സ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എഡിഎമ്മിനൊപ്പമുണ്ടായിരുന്നു.

Recommended Video

cmsvideo
    Periyar natives in trouble after dam water entered in houses | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+