Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീര്‍ത്ഥാടനം: ഇത്തവണയും വാഹനങ്ങള്‍ക്ക് നിയന്ത്രണം, പാര്‍ക്കിങ് നിലയ്ക്കലില്‍,അറിയേണ്ടതെല്ലാം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ സന്നിധാനം, പമ്പ ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ആവശ്യമായ താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിച്ചതായി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. സന്നിധാനം, പമ്പ-ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവടങ്ങളില്‍ നിലവിലുള്ള ഇലക്ട്രിക് ലൈനുകളുടേയും പോസ്റ്റുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടേയും മെയിന്റനന്‍സ് പൂര്‍ത്തിയാക്കി.

സന്നിധാനം, പമ്പ-ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും, ഇലക്ട്രിക്കക് ലൈന്‍ കമ്പികളിലേക്കും അനുബന്ധ ഉപകരണങ്ങളിലേക്കും വളര്‍ന്നുനിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റി. എച്ച് ടി കേബിളുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടേയും ടെസ്റ്റിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് സപ്ലൈ നല്കുന്നതിന് വലിച്ചിട്ടുള്ള 11 കെ.വി. എ.ബി.സിഫീഡര്‍, ആങ്ങമൂഴി 11 കെ.വി ഫീഡര്‍, മൂഴിയാര്‍ 11 കെ.വി.ഫീഡര്‍ ടച്ചിംഗും, അടിക്കാടുകള്‍ വെട്ടിമാറ്റുന്ന ജോലിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 pampariver

ജില്ലയിലെ ട്രാന്‍സ്മിഷന്‍ ഡിവിഷന്റെ നിയന്ത്രണത്തിലുള്ള എല്ലാ സബ്‌സ്റ്റേഷന്‍കളിലേയും ശബരിമല പ്രീ-സീസണ്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ശബരിമലയിലേക്കും അനുബന്ധ പ്രദേശങ്ങളിലേക്കും വൈദ്യുതി നല്കുന്ന ത്രിവേണി 66 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപിത ശേഷി 8 എം.വി.എ യില്‍നിന്നും 14 എം.വി.എ - ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. 66 കെ.വി ത്രിവേണി സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 66 കെ.വി. പ്രസരണ ലൈനുകളായ ശബരിഗിര- കൊച്ചുപമ്പ, വണ്ടിപ്പെരിയാര്‍- കൊച്ചുപമ്പ, കൊച്ചുപമ്പ, ത്രിവേണി എന്നിവയുടെ പ്രീ സീസണ്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈനുകളിലേക്ക് വളര്‍ന്നു നിന്നിരുന്ന മര ശിഖരങ്ങള്‍ വനംവകുപ്പിന്റെ അനുമതിയോടുകൂടി മുറിച്ചുമാറ്റി.

ദാവണിയുടുത്ത് നാടന്‍ ലുക്ക്; മോഡേണ്‍ ലുക്കില്‍ ഗ്ലാമറസ്; ഷംന കാസിമിന്റെ പുതിയ ചിത്രങ്ങല്‍ വൈറലാവുന്നു

ലൈന്‍ ഇടനാഴിയില്‍ വളര്‍ന്നു നിന്നിരുന്ന അടിക്കാടുകള്‍ നീക്കംചെയ്യുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടനകാലത്ത് ആവശ്യമായ ജീവനക്കാരുടെ വിന്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം, ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗത സൗകര്യം വിലയിരുത്തുന്നതിന് നാളെ രാവിലെ 11.30-ന് പമ്പയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്. ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതിയും ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് ശബരിമല സേഫ് സോണ്‍ പദ്ധതി.

ഇലവുങ്കലില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+