Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: ആശുപത്രികളിൽ പ്രത്യേകം സംവിധാനം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെല്‍ത്ത് കാർഡ് നിർബന്ധം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് കാല തീർത്ഥാടനത്തിന് സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പും. തീർത്ഥാടനത്തിനായി എത്തുന്ന എല്ലാ ഭക്തർക്കും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഈ വർഷത്തെ തീർത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ ബെഡ്ഡുകള്‍

ശബരിമലയിലേയും പരിസരത്തേയും ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐ സി യു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വൽറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്.

sabarimala-health

ഇതോടൊപ്പം ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും ബെഡ്ഡുകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കലക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോൺ കണക്ഷനും ലഭ്യമാക്കും. ഇതുവഴി അടിയന്തരഘട്ടങ്ങളിൽ രോഗികളെ സ്വീകരിക്കാൻ ആശുപത്രികൾക്ക് മുൻകൂറായി തയ്യാറാക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.

പ്രത്യേക സേവനം

ഹൃദ്രോഗം, മറ്റ് ദീർഘകാല അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവർ ആരോഗ്യരേഖകൾ നിർബന്ധമായും കയ്യിൽ കരുതണം. വടശ്ശേരിക്കരയിൽ ആരോഗ്യ കേന്ദ്രം ശബരിമല പാതയിൽ നിന്നും മാറിയായതിനാൽ റാന്നി എംഎൽഎ അഭ്യർത്ഥിച്ചപ്രകാരം വടശ്ശേരിക്കരയിൽ തീർത്ഥാടകർ വരുന്ന വഴിയിൽ ഡോക്ടർമാരുടെ സേവനം പ്രത്യേകം ലഭ്യമാക്കും. ജലജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജലത്തിന്റെ സാമ്പിൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിശോധിക്കണം. ഭക്ഷ്യസാധനങ്ങളും പരിശോധന വിധേയമാക്കണം. പൊതുജനാരോഗ്യം മുൻനിർത്തി തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധനകൾ നടത്തി പൊതുശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പാക്കണം.

ഹെൽത്ത് കാർഡ് നിർബന്ധം

ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. വ്യാജമായി നിർമ്മിച്ച ഹെൽത്ത് കാർഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർമ്മിച്ചവർക്കും ഉപയോഗിച്ചവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും. ശബരിമലയിൽ സേവനത്തിന് എത്തുന്ന വോളന്റിയർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയിൽ പരിശീലനം നൽകും.

ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേകം ഷെഡ്യൂൾ തയ്യാറാക്കും. വൈദ്യുതി തടസ്സവും വോൾട്ടേജ് വ്യതിയാനങ്ങളും ആരോഗ്യ ഉപകരണങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാൽ ഇക്കാര്യത്തിൽ കെഎസ്ഇബി ശ്രദ്ധ നൽകണം. നവംബർ 10 ന് അകം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+