• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിച്ചാത്തി കൊണ്ട് ശരീരമാകെ വരഞ്ഞു, ബോധം പോയപ്പോള്‍ കുളിപ്പിച്ചു; കൊടും ക്രൂരത വിവരിച്ച് രണ്ടാനച്ഛന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കുട്ടി ലൈംഗിക പീഡനത്തിനും ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പ്രാഥമിക പാസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അമ്മപൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അഞ്ച് വയസുകരാിയെ കൊന്നത് എങ്ങനെയാണെന്ന് പൊലീ,ിനോട് വിവരിച്ചിരിക്കുകയാണ് രണ്ടാനച്ഛന്‍.

 തെളിവെടുപ്പിനിടെ

തെളിവെടുപ്പിനിടെ

കേട്ടുനിന്നവരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു രണ്ടാനച്ഛന്റെ വിവരണം. കൊലപാതകം നടന്ന കുമ്പഴയിലെ വാടകവീട്ടിലെത്തിച്ചട് നടത്തിയ തെളിവെടുപ്പിനിടെയാണ് കുഞ്ഞിനോട് ചെയ്ത ക്രൂര പീഡനങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയത്.

രാവിലെ എട്ട് മണിയോടെ

രാവിലെ എട്ട് മണിയോടെ

രാവിലെ കുഞ്ഞിന്റെ അമ്മ ജോലിക്ക് പോയതിന് പിന്നാലെയാണ് ഇയാള്‍ കൃത്യം നടത്തിയത്. ഒന്‍പത് മണിയോടെ മര്‍ദ്ദനം ആരംഭിച്ചെന്ന് രണ്ടാനച്ഛന്‍ പറഞ്ഞു. ഇയാള്‍ മദ്യക്കച്ചവടവും നടത്തിയിരുന്നു. ഈ സമയത്ത് കുപ്പി വാങ്ങാനെത്തിയ രണ്ട് പേര്‍ കുഞ്ഞിനെ കണ്ടിരുന്നു. ഇവര്‍ മടങ്ങിയ ശേഷം ക്രൂരമായ ആക്രമണമാണ് നടത്തിയത്.

 അടിവയറ്റില്‍ ചവിട്ടി

അടിവയറ്റില്‍ ചവിട്ടി

രണ്ട് പേര്‍ മടങ്ങിയ ശേഷം ഇയാള്‍ കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും രണ്ടാനച്ഛന്‍ ശക്തിയായി പലതവണ അടിച്ചു. കൂടാതെ അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ആദ്യമൊക്കെ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി.

പിച്ചാത്തികൊണ്ട് വരഞ്ഞു

പിച്ചാത്തികൊണ്ട് വരഞ്ഞു

ഇയാളുടെ കയ്യിലുണ്ടായിരുന്ന പിച്ചാത്തി കൊണ്ട് കുഞ്ഞിന്റെ കയ്യിലും പുറത്തുമെല്ലാം വരഞ്ഞു. ശരീരത്തില്‍ നിന്നും ചോര ഒഴുകി വന്നതോടെ കുഞ്ഞ് മുറിയില്‍ തളര്‍ന്നുവീണു. ബോധം നഷ്ടപ്പെട്ടെന്ന് മനസിലായ ഇയാള്‍ കുഞ്ഞിനെ കുളിപ്പിച്ചു. എന്നിട്ടും ബോധം വരാതായതോടെ അമ്മയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

 കഞ്ചാവ് ലഹരി

കഞ്ചാവ് ലഹരി

കഞ്ചാവിന്റെ ഉള്‍പ്പടെയുള്ള ലഹരിയിലായിരുന്ന ഇയാള്‍ കുഞ്ഞിനൊപ്പം കിടന്നു. അമ്മ വരുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് പൊലീസിന് കോടതി നല്‍കിയത്. ഇയാള്‍ ഒരു തവണ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് വലിയ സന്നാഹത്തോടെയാണ് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്.

ജലീല്‍ വീഴും, ഫിറോസിന് 5000 വരെ ഭൂരിപക്ഷം, താനൂരില്‍ 15000; മലപ്പുറത്ത് 16 സീറ്റും നേടുമെന്ന് ലീഗ്ജലീല്‍ വീഴും, ഫിറോസിന് 5000 വരെ ഭൂരിപക്ഷം, താനൂരില്‍ 15000; മലപ്പുറത്ത് 16 സീറ്റും നേടുമെന്ന് ലീഗ്

വിജു കൃഷ്ണനും ഐസകും രാജ്യസഭയിലേക്ക്, ചെറിയാൻ ഫിലിപ്പും പരിഗണനയില്‍, യുഡിഎഫില്‍ ഒറ്റപ്പേര്വിജു കൃഷ്ണനും ഐസകും രാജ്യസഭയിലേക്ക്, ചെറിയാൻ ഫിലിപ്പും പരിഗണനയില്‍, യുഡിഎഫില്‍ ഒറ്റപ്പേര്

 ഈ ഒരു ഒറ്റ കാരണം കൊണ്ട് ഫിറോസ് ഖാനെ ഇഷ്ടപ്പെടുന്നു, പൊളി ഫിറോസ് സൂപ്പറാണെന്ന് ആരാധകന്‍; വൈറല്‍ കുറിപ്പ് ഈ ഒരു ഒറ്റ കാരണം കൊണ്ട് ഫിറോസ് ഖാനെ ഇഷ്ടപ്പെടുന്നു, പൊളി ഫിറോസ് സൂപ്പറാണെന്ന് ആരാധകന്‍; വൈറല്‍ കുറിപ്പ്

ജലീലിനെതിരായ ലോകായുക്ത ഉത്തരവ് കൈമാറി; മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകംജലീലിനെതിരായ ലോകായുക്ത ഉത്തരവ് കൈമാറി; മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം

കൊവിഡ് ചികിത്സയിലുള്ള പി ശ്രീരാമകൃഷ്ണന് ന്യുമോണിയ; മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റികൊവിഡ് ചികിത്സയിലുള്ള പി ശ്രീരാമകൃഷ്ണന് ന്യുമോണിയ; മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി

cmsvideo
  Thrissur Pooram will be held with high restrictions | Oneindia Malayalam
  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍

  English summary
  Stepfather describes murder of five-year-old girl in Pathanamthitta
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X