• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാസവസ്തുക്കളില്ലാതെ വിളവെടുപ്പ് നല്ലതല്ലെന്ന മിഥ്യാധാരണയും ഉയർന്നുവന്നിട്ടുണ്ട്: പ്രധാനമന്ത്രി മോദി

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം വരെയുള്ള യാത്രയുടെ പുതിയ വെല്ലുവിളികളും പുതിയ ആവശ്യകതകളും അനുസരിച്ച് കൃഷിയെ പൊരുത്തപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിലൂടെ ജൈവക്കൃഷിയെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 6-7 വർഷങ്ങളിൽ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് വിത്ത് മുതൽ വിപണി വരെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മണ്ണ് പരിശോധന മുതൽ നൂറുകണക്കിന് പുതിയ വിത്തുകൾ വരെയുള്ള നടപടികൾ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി മുതൽ ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് താങ്ങുവില നിശ്ചയിക്കുന്നത് വരെ, ജലസേചനം മുതൽ കിസാൻ റെയിലിന്റെ ശക്തമായ ശൃംഖല വരെയുള്ള നടപടികൾ ഈ മേഖലയെ ആ ദിശയിലേക്ക് നയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ കർഷകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

ഹരിതവിപ്ലവത്തിൽ രാസവസ്‌തുക്കളുടെയും രാസവളങ്ങളുടെയും പ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട്, അതിന്റെ ബദലുകളിൽ ഒരേസമയം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കീടനാശിനികളുടെയും ഇറക്കുമതി ചെയ്യുന്ന രാസവളങ്ങളുടെയും അപകടസാധ്യതകൾ കാർഷികോൽപ്പാദന ഉപാധികളുടെ വില വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് ഹാനികരമാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് വലിയ നടപടികൾ കൈക്കൊള്ളാനുള്ള ശരിയായ സമയമാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "നമ്മുടെ കൃഷിയെ രസതന്ത്രത്തിന്റെ പരീക്ഷണശാലയിൽ നിന്ന് പുറത്തെടുത്ത് പ്രകൃതിയുടെ പരീക്ഷണശാലയുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഞാൻ പ്രകൃതിയുടെ ലബോറട്ടറിയെക്കുറിച്ച് പറയുമ്പോൾ, അത് പൂർണ്ണമായും ശാസ്ത്രാധിഷ്ഠിതമാണ്", പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം എത്രത്തോളം ആധുനികമാവുന്നുവോ അത്രയധികം അത് 'അടിസ്ഥാനത്തിലേക്ക്' നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞു, "അതിനർത്ഥം നിങ്ങളുടെ വേരുകളുമായി ബന്ധിപ്പിക്കുക എന്നാണ്. കർഷക സുഹൃത്തുക്കളേ നിങ്ങളേക്കാൾ നന്നായി ആർക്കാണ്‌ ഇത് മനസ്സിലാവുക ? നാം എത്രത്തോളം വേരുകൾ നനയ്ക്കുന്നുവോ അത്രയധികം ചെടി വളരും", പ്രധാനമന്ത്രി പറഞ്ഞു.

കൃഷിയെക്കുറിച്ചുള്ള ഈ പ്രാചീനമായ അറിവ് നാം വീണ്ടും പഠിക്കുക മാത്രമല്ല, ആധുനിക കാലത്തേക്ക് അതിനെ മൂർച്ച കൂട്ടുകയും വേണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ദിശയിൽ, നമുക്ക് പുതിയ ഗവേഷണം നടത്തേണ്ടതുണ്ട്, പുരാതന അറിവുകളെ ആധുനിക ശാസ്ത്ര ചട്ടക്കൂടിലേക്ക് വാർത്തെടുക്കുക. ലഭിച്ച ജ്ഞാനത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെക്കുറിച്ചുള്ള പ്രചാരത്തിലുള്ള ധാരണകൾ ഉദ്ധരിച്ച്, വയലിന് തീയിടുന്നതിലൂടെ ഭൂമിയുടെ ഫലഭൂയിഷ്ഠമായ ശേഷി നഷ്ടപ്പെടുമെന്ന് വിദഗ്ധർ സ്ഥാപിച്ചിട്ടും ഇത് സംഭവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാസവസ്തുക്കളില്ലാതെ വിളവെടുപ്പ് നല്ലതല്ലെന്ന മിഥ്യാധാരണയും ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സത്യം തികച്ചും വിപരീതമാണ്. നേരത്തെ രാസവസ്തുക്കൾ ഇല്ലായിരുന്നുവെങ്കിലും നല്ല വിളവാണ് ലഭിച്ചത്. മാനവികതയുടെ വികാസത്തിന്റെ ചരിത്രമാണ് ഇതിന് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "പുതിയ കാര്യങ്ങൾ പഠിക്കുന്നതിനൊപ്പം, നമ്മുടെ കൃഷിയിൽ കടന്നുകൂടിയ തെറ്റായ രീതികൾ നമ്മൾ പഠിക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു. ഐസിഎആർ, കാർഷിക സർവ്വകലാശാലകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കടലാസുകൾക്കപ്പുറം പ്രായോഗിക വിജയത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ ഇതിൽ വലിയ പങ്ക് വഹിക്കാനാകുമെന്നും മോദി പറഞ്ഞു

സ്വാഭാവിക കൃഷിയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നവർ രാജ്യത്തെ 80% കർഷകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2 ഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകർ. ഇവരിൽ ഭൂരിഭാഗം കർഷകരും രാസവളങ്ങൾക്കായി ധാരാളം ചെലവഴിക്കുന്നു. അവർ സ്വാഭാവിക കൃഷിയിലേക്ക് തിരിയുകയാണെങ്കിൽ, അവരുടെ അവസ്ഥ മെച്ചപ്പെടും, പ്രധാനമന്ത്രി പറഞ്ഞു.

ജൈവക്കൃഷിയെ ഒരു ബഹുജന പ്രസ്ഥാനമാക്കാൻ എല്ലാ സംസ്ഥാനങ്ങളും എല്ലാ സംസ്ഥാന ഗവണ്മെന്റുകളും മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഈ അമൃത് മഹോത്സവത്തിൽ ഓരോ പഞ്ചായത്തിലെയും കുറഞ്ഞത് ഒരു ഗ്രാമത്തെയെങ്കിലും ജൈവക്കൃഷിയുമായി ബന്ധപ്പെടുത്താൻ ശ്രമിക്കണം. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ, 'പരിസ്ഥിതിക്കുള്ള ജീവിതശൈലി' ഒരു ആഗോള ദൗത്യമാക്കാൻ താൻ ലോകത്തോട് ആഹ്വാനം ചെയ്തത് പ്രധാനമന്ത്രി അനുസ്മരിച്ചു. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയും അതിലെ കർഷകരും ഇക്കാര്യത്തിൽ നേതൃത്വം വഹിക്കാൻ പോകുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ ഭാരതാംബയുടെ ഭൂമിയെ രാസവളങ്ങളിൽ നിന്നും കീടനാശിനികളിൽ നിന്നും മുക്തമാക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു

cmsvideo
  അര്‍ധരാത്രിയില്‍ വാരണാസി ചുറ്റി മോദിയും യോഗിയും | Oneindia Malayalam

  2021 ഡിസംബർ 14 മുതൽ 16 വരെയാണ് ഗുജറാത്ത് ഗവണ്മെന്റ് ജൈവക്കൃഷിയെക്കുറിച്ചുള്ള ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത് ത്രിദിന ഉച്ചകോടി സംഘടിപ്പിച്ചിച്ചത് . സംസ്ഥാനങ്ങളിലെ ഐസിഎആർ കേന്ദ്ര ഇൻസ്റ്റിട്യൂട്ടുകൾ , കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, എടിഎംഎ (അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി) ശൃംഖല എന്നിവയിലൂടെ തത്സമയം ബന്ധിപ്പിച്ച

  English summary
  There is also a myth that harvesting is not good without chemicals: Prime Minister Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X