പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുലര്‍ച്ചെ ആന വിരണ്ടത് നാടിനെ ഞെട്ടിച്ചു ,ചങ്ങല പൊട്ടിച്ചോടിയ ആന 6 വാഹനങ്ങള്‍ തകര്‍ത്തു

  • By Desk
Google Oneindia Malayalam News

കോന്നി: അസമയത്ത് ആന വിരണ്ടത് നാടിനെ ഞെട്ടിച്ചു. ചങ്ങല പൊട്ടിച്ചോടിയ ആന 6 വാഹനങ്ങള്‍ തകര്‍ത്തു. കൊമ്പനെ തളച്ചത് പുലര്‍ച്ചെ 3 മണിയോടെ. കല്ലേലി കുരിശിന്മൂടിനു സമീപത്തെ ആളൊഴിഞ്ഞ ഭാഗത്തെ തോട്ടത്തില്‍ തളച്ചിരുന്ന നീലകണ്ഠന്‍(40) എന്ന ആനയാണ് ഭീതി പടര്‍ത്തിയത്. എലിയറയ്ക്കല്‍ കല്ലേലി റോഡില്‍ നിന്ന് അക്കരക്കാലാപ്പടിക്കു സമീപത്തെ പുളിഞ്ചാണി റോഡിലൂടെയാണ് ആനയിടഞ്ഞു പാഞ്ഞത്.

ടീച്ചറെ അഭിനന്ദിക്കുന്നു; പക്ഷെ ഭരണാധികാരികളുടെ ഈ മനുഷ്യപ്പറ്റില്ലായ്മ കാണാതെ പോകരുത്: ബല്‍റാംടീച്ചറെ അഭിനന്ദിക്കുന്നു; പക്ഷെ ഭരണാധികാരികളുടെ ഈ മനുഷ്യപ്പറ്റില്ലായ്മ കാണാതെ പോകരുത്: ബല്‍റാം

ഒരു കാറും സ്‌കൂട്ടറും തകര്‍ത്തു. തേക്കുതോട്ടംമുക്ക്, വെണ്മേലിപ്പടി വഴി മാരൂര്‍പാലത്ത് എത്തിയ ആന ഓട്ടത്തിനിടെ ഒരു കാര്‍ തകര്‍ത്തു. ചൈനാമുക്കില്‍ ഒരു കാറും മഠത്തില്‍കാവില്‍ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്ത് വീണ്ടും മരൂര്‍പ്പാലത്തെത്തി. തുടര്‍ന്ന് ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന്റെ എതിര്‍വശത്ത് എത്തി. ഇതിനിടെ പാപ്പാന്‍ അരുവാപ്പുലം മിച്ചഭൂമിയില്‍ മനുവിനെ പൊലീസ് കണ്ടെത്തി കൊണ്ടു വന്നു. പിന്നീടാണ് തളച്ചത്. ആനയെ അച്ചന്‍കോവിലാര്‍ കടത്തി ഐരവണ്‍ ലക്ഷംവീട് ഭാഗത്തെ തോട്ടത്തിലേക്കു മാറ്റിയതോടെയാണ് ഭീതി അയഞ്ഞത്.

elephantattack

രാത്രിയായതിനാല്‍ ആന എങ്ങോട്ടു പോയി എന്നോ എവിടെയാണെന്നോ കണ്ടെത്താന്‍ കഴിയാതെ വന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. റോഡില്‍ യാത്രക്കാരോ ആളുകളോ ഇല്ലാതിരുന്നതും അപകടസാധ്യത കുറച്ചു. ആന എങ്ങനെയാണ് ചങ്ങല പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. അടൂര്‍ ഡിവൈഎസ്പി കെ. എ. തോമസ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അഷദ്, എസ്‌ഐ സി. ബിനു, അഗ്‌നിശമന സേനാംഗങ്ങള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടാന ചങ്ങലപൊട്ടിച്ച് ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അന്വേഷണം നടത്തി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ആന ഇപ്പോള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നാട്ടാന പരിപാലന ചട്ടം അനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

2 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് നീലകണ്ഠന്‍ വീണ്ടും വിരണ്ടോടുന്നത്. കഴിഞ്ഞ മാര്‍ച്ച് 9ന് ആണ് നീലകണ്ഠന്‍ എന്ന കൊമ്പന്‍ പന്തളം നരിയാപുരത്ത് വിരണ്ടോടി കാറുകളും മതിലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പുലര്‍ച്ചെ 4ന് ആയിരുന്നു സംഭവം. തുമ്പമണ്‍ താഴം വരെയാണ് ആന ഓടിയത്. ഉത്സവത്തിനു കൊണ്ടുപോയ ശേഷം നരിയാപുരത്ത് എത്തിച്ചപ്പോള്‍ തെരുവുനായ കുരച്ചുകൊണ്ട് കുറുകെ ചാടിയതാണ് ആനയ്ക്കു പ്രകോപനം ഉണ്ടാകാന്‍ കാരണമായി പറയുന്നത്.കൃത്യം 2 മാസം തികയുന്ന ദിവസം തന്നെ പുലര്‍ച്ചെയാണ് ഇപ്പോഴത്തെ സംഭവവും.

English summary
Violent Elephant attacks six vehicles in Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X