കന്നഡ ദൃശ്യത്തില്‍ പ്രഭാകറാവാന്‍ പ്രഭു

  • Posted By:
Subscribe to Oneindia Malayalam

മലയാളത്തില്‍ ചരിത്രം കുറിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ കന്നഡ, തെലുങ്ക് റീമേക്കുകള്‍ തയ്യാറാവുകയാണ്. കന്നഡയില്‍ പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവിചന്ദ്രനാണ് മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന ചെയ്ത വേഷത്തില്‍ മലയാളി താരം നവ്യ നായരും അഭിനയിക്കുന്നു.

സിദ്ധിഖ് ചെയ്ത പ്രഭാകര്‍ എന്ന കഥാപാത്രമാകുന്നത് തമിഴ് നടന്‍ പ്രഭുവാണ്. പ്രഭാകറിന്റെ ഭാര്യയായ ഐജി ഗീത പ്രഭാകറിന്റെ വേഷം ചെയ്യുന്നത് മലയാളത്തില്‍ ആ വേഷം ചെയ്ത ആശ ശരത്ത് തന്നെയാണ്.

Prabhu

ഇളയരാജയാണ് കന്നഡ ദൃശ്യത്തിന് സംഗീതമൊരുക്കുന്നത്. കന്നഡ റീമേക്കിനായി പി വാസു കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മലയാളത്തില്‍ ചിത്രത്തിലെ കഥ നടക്കുന്നത് ഒരു ക്രൈസ്തവ കുടുംബത്തിലാണ്. എന്നാല്‍ കന്നഡയിലെത്തുമ്പോള്‍ ഇത് ഹിന്ദു കുടുംബമായി മാറും. അതായത് മോഹന്‍ലാലിന്റെ ജോര്‍ജ്ജുകുട്ടി കന്നഡയിലെത്തുമ്പോള്‍ ഹിന്ദുവായി മാറുമെന്ന് ചുരുക്കം.

English summary
Now we hear that in the Kannada version, Kollywood ace actor Prabhu will play a key role
Please Wait while comments are loading...