സിപിഐ നേതാക്കള്‍ മരംകൊള്ളയ്ക്ക് ഒത്താശ ചെയ്തത് തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താനെന്ന് എസ്ഡിപിഐ
കണ്ണൂർ: സ്ഥാനത്ത് നടന്ന മരം കൊള്ളകള്‍ക്ക് സിപിഐ നേത്യത്വം ഒത്താശ ചെയ്തത് തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താനാണെന്നും വിവാദ മരം കൊളഇയ്ക്ക് കൂട്ടുനിന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസിനെയും മരംമുറി കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പിഅബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മരം കൊള്ള സിപി ഐ ടിമ്പര്‍ വ്യവസായികള്‍ക്ക് വേണ്ടി മരം മുറിയില്‍ അനുകൂല ഉത്തരവുണ്ടാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്.
ഇതോടെ കര്‍ഷകരുടെ നിരന്തര ആവശ്യപ്രകാരമാണ് ഉത്തരവിറക്കിയതെന്ന സിപിഐയുടെയും സര്‍ക്കാരിന്റെയും വാദം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുട്ടിലില്‍ ഉള്‍പ്പെടെ നടന്ന കോടികളുടെ മരംകൊള്ളയും അതിന് വഴിയൊരുക്കിയ സര്‍ക്കുലറും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയും ഉദ്യേശ പൂര്‍വ്വമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഏതാനും ഉദ്യോഗസ്ഥരെ ബലി കൊടുത്ത് രക്ഷപ്പെടാനുള്ള നീക്കമാണ് ഇതോടെ പൊളിയുന്നത്.കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ സി.പിഐ യു രാ സംസ്ഥാന നേതൃത്വവും അറിഞ്ഞു കൊണ്ടും അവരുടെ ആസുത്രണത്തോടെയും നടന്ന കൊള്ളയാണിതെന്നും അദ്ദേഹം പറഞ്ഞു.

പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 24 നാണ് റവന്യു വകുപ്പ് ഉത്തരവിറക്കുന്നത്. സപ്തംബര്‍ 11നാണ് മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് കത്തെഴുതുന്നത്.വിവിധ കര്‍ഷക സംഘടനകള്‍ നേരത്തെ സര്‍ക്കാരിനെ ബന്ധപ്പെട്ടുവെങ്കിലും അപ്പോഴെന്നും ഉത്തരവിറക്കിയില്ലെന്നതും ശ്രദ്ധേയമാണ്. കര്‍ഷകര്‍ക്ക് വേണ്ടി സി.പി.ഐ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.കര്‍ഷകരുടെ ഭൂമിയില്‍ നിന്നും ചന്ദനമല്ലാത്ത തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടിയെടുക്കാന്‍ അനുമതിയുണ്ടാകണമെന്ന സ്വതന്ത്ര ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നിവേദനത്തൊടൊപ്പമാണ് ജില്ലാ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. ഈ കാര്യത്തില്‍ അനുകൂല ഉത്തരവ് ഉണ്ടാകാന്‍ ഇടപെടണമെന്നും കത്തില്‍ കൃഷ്ണദാസ് കാനം രാജേന്ദ്രനോട് ആവശ്യപ്പെടുന്നുണ്ട്.
കത്തയച്ച് ഒന്നര മാസത്തിനുള്ളില്‍ അനുകൂല ഉത്തരവിറക്കുകയും ചെയ്തു ഇതു തെളിയിക്കുന്നത് മരംകൊള്ളയില്‍ നടന്നിട്ടുള്ള രാഷ്ട്രിയ ഗൂഡാലോചനയാണ്. മരംകൊള്ളയില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കാനം രാജേന്ദ്രനെയും പി.കെ കൃഷ്ണദാസിനെയും പ്രതിചേര്‍ക്കാന്‍ പൊലിസ് തയ്യാറാകണമെന്ന് പി.അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു മരംമുറി കേസ് പ്രതികളില്‍ നിന്ന് സി.പി.ഐ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും എത്ര പണം ലഭിച്ചുവെന്നതിനെ കുറിച്ചും അന്വേഷണം വേണം വനം, റവന്യു വകുപ്പുകള്‍ സിപിഐയില്‍ നിന്ന് എടുത്ത് മാറ്റി നീതി പുര്‍വ്വകമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണം. സ്വതന്ത്ര ടിമ്പര്‍ മര്‍ച്ചന്റ് അസോ.മലപ്പുറം ജില്ലാ സെക്രട്ടറി ജോസ് അഗസ്റ്റില്‍ സി പി ഐ അനുഭാവിയാണ്. മുട്ടില്‍ മരം മുറി കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്‍ മുന്‍ വനം മന്ത്രി കെ.രാജുവിന്റെ അഡീഷനല്‍റ് പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ ഫോണിലേയ് വിളിച്ച വിവരവും നേരത്തെ പുറത്തു വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ഉസ്മാന്‍ ,പി എം അഹമ്മദ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications