കണ്ണൂരിൽ തുടർച്ചയായി ട്രെയിനിന് നേരെ കല്ലേറ് 24 മണിക്കൂറിനിടെ മൂന്നാമത്തെ കല്ലേറ്
കണ്ണൂർ: കണ്ണൂരിൽ തുടർച്ചയായി വിവിധയിടങ്ങളിൽ നിന്നും കല്ലെറിയുന്നത് പോലീ
സിന് തലവേദനയാകുന്നു. കണ്ണൂരില്‍ തുരന്തോ എക്സ്പ്രസിന് നേരെയാണ് വീണ്ടും കല്ലേറുണ്ടായത്. തിങ്കളാഴ്ച്ചഉച്ചയ്ക്കാണ് സംഭവം. രണ്ടു മണിയോടെ പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.
24 മണിക്കൂറിനിടെ ട്രെയിനിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ കല്ലേറാണിത്. റയില്‍വേ പോലീസ് സ്ഥലത്തെത്തി പരശോധന ആരംഭിച്ചു.കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനും നേരെയും കണ്ണൂരില്‍ കല്ലേറുണ്ടായി.

ഞായറാഴ്ച രാത്രി 7.11 നും 7.16 നും ആണ് റെയില്‍വേ സ്റ്റേഷന് ഭാഗത്തുവച്ച് കല്ലേറ് ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്നാമതും കല്ലേറുണ്ടാകുന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കവെ ട്രെയിനിനു നേരെയുള്ള കല്ലേറ് പൊലിസ് അതീവ ഗൗരവകരമായാണ് കാണുന്നത്.
ഞായറാഴ്ച്ച രാത്രി കണ്ണൂർ റെയിൽവെസ്റ്റേഷനു സമീപം ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിൽ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളെയാണ് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാകണന്റ് ആർ.പി.എഫ് സി.ഐ അറിയിച്ചു. ഇതിനിടെ കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറുണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ്
കഴിഞ്ഞ സെപ്തംബറിൽ എടക്കാടിനും കണ്ണൂരിനും ഇടയിലുണ്ടായ കല്ലേറിൽ പന്ത്രണ്ടു വയസുകാരിക്ക് പരുക്കേറ്റിരുന്നു. കുടുംബത്തോടൊപ്പം മംഗ്ളൂരിൽ നിന്ന് കോട്ടയത്തേക്ക് മംഗ്ളൂര് - തിരുവനന്തപും എക്സ്പ്രസിൽ യാത്ര ചെയ്യവെയായിരുന്നു പരുക്കേറ്റിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു വർഷമായിട്ടും പ്രതികളെ കണ്ടെത്താൻ പൊലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications