തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാന്ത്വന സ്പര്‍ശം: തിരുവനന്തപുരത്ത് നല്‍കിയത് 3.15 കോടിയുടെ സഹായം

Google Oneindia Malayalam News

തിരുവനന്തപുരം: സാന്ത്വന സ്പര്‍ശം അദാലത്തില്‍ തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായി നല്‍കിയത് 3,15,00,000 രൂപയുടെ സഹായം. എസ്.എം.വി. സ്‌കൂളില്‍ നടന്ന അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് ഇത്രയും തുക സഹായമായി നല്‍കിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്സിക്കുട്ടി അമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുട നേതൃത്വത്തിലായിരുന്നു അദാലത്ത്.

അക്ഷയ സെന്ററുകള്‍ മുഖേനയും ഓണ്‍ലൈനായും നേരിട്ടും ലഭിച്ച 5,756 പരാതികളാണ് ഇരു താലൂക്കുകളിലുമായി ഇന്നലെ പരിഗണിച്ചത്. ആകെ 1778 പരാതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനായി ലഭിച്ചിരുന്നു. ഇതില്‍ തിരുവനന്തപുരം താലൂക്കില്‍ 746 അപേക്ഷകളിലായി 1,19,11,000 രൂപയും നെടുമങ്ങാട് താലൂക്കില്‍ 567 പരാതികളിലായി 90,77,500 രൂപയും നല്‍കി. ലഭിച്ച ആകെ പരാതികളില്‍ 3290 എണ്ണം തീര്‍പ്പാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളല്‍നിന്നു നേരിട്ട് അപേക്ഷ നല്‍കുന്നതിനായും ഇന്നലെ ആളുകള്‍ അദാലത്ത് വേദിയിലെത്തിയിരുന്നു. 4244 പരാതികളാണ് ഇന്നലെ മാത്രം ലഭിച്ചത്. ഇതില്‍ ഇനിയും തീര്‍പ്പുണ്ടാക്കാനുള്ളവ വകുപ്പുതലത്തില്‍ ക്രോഡീകരിച്ച് ഉടന്‍ തീര്‍പ്പുണ്ടാക്കും.

tvm

തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായി 132 പേര്‍ക്ക് ഇന്നലെ പുതുതായി പട്ടയവും കൈവശാവകാശ രേഖകളും നല്‍കി. 30 എണ്ണം തിരുവനന്തപുരം താലൂക്കിലും 102 എണ്ണം നെടുമങ്ങാട് താലൂക്കിലുമാണു നല്‍കിയത്. പുതുതായി 199 പേര്‍ക്ക് ഇരു താലൂക്കിലുമായി റേഷന്‍ കാര്‍ഡ് അനുവദിച്ചു. ഇതില്‍ തിരുവനന്തപുരം താലൂക്കില്‍ 92ഉം നെടുമങ്ങാട് താലൂക്കില്‍ 107ഉം പേര്‍ക്ക് കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞു. 17,700 രൂപയുടെ വിള ഇന്‍ഷ്വറന്‍സും അദാലത്തില്‍ നല്‍കി.

കാട്ടക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ പരാതികള്‍ പരിഹരിക്കാന്‍ ഫെബ്രുവരി എട്ടിനു നെയ്യാറ്റിന്‍കരയിലും ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍ക്കായി ഒമ്പതിന് ആറ്റിങ്ങലിലും അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ യഥാക്രമം 1,30,23,000 രൂപ, 1,04,36,500 രൂപ എന്നിങ്ങനെയാണ് സി.എം.ഡി.ആര്‍.എഫില്‍നിന്നുള്ള സഹായം അനുവദിച്ചത്. ഇന്നലെ എസ്.എം.വി. സ്‌കൂളില്‍ നടന്ന അദാലത്തിലെ സി.എം.ഡി.ആര്‍.എഫ്. ധനസഹായംകൂടിയാകുമ്പോള്‍ ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയ ആകെ ധനസഹായം 5,49,59,500 രൂപയായി.

Thiruvananthapuram
English summary
3.15 Crore distributed from CMDRF in Ministers adalat at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X