51കാരിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; ഭർത്താവ് കുറ്റം സമ്മതിച്ചെന്ന് പോലീസ്
തിരുവനന്തപുരം; കാരക്കോണത്ത് 51 കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ത്രേസ്യാപുരം സ്വദേശി ശാഖയാണ് (51) മരിച്ചത്.സംഭവത്തിൽ ഭർത്താവ് അരുണി (28)നെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ശാഖയെ വൈദ്യുതാഘാതം ഏൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.മരണത്തിൽ അരുണിന് പങ്കുണ്ടെന്ന് സംശയത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

ശനിയാഴ്ച രാവിലെയോടെയാണ് ശാഖയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനകത്ത് അലങ്കാര ബൾബുകളിടാനായി വൈദ്യുത മീറ്ററിൽ നിന്നെടുത്ത കേബിളിൽ നിന്നാണ് ഷോക്കേറ്റതെന്നായിരുന്നു അരുൺ അയൽവാസികളോട് പറഞ്ഞത്.സംഭവശേഷം നാട്ടുകാരുടെ സഹായത്തോടെ അരുൺ ശാഖയെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ ശിഖയ്ക്ക് ജീവനുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിട്ട് മണിക്കൂറുകൾ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി.ഇതോടെയാണ് കേസിൽ ദുരൂഹത ഏറിയത്.
രണ്ട് മാസം മുൻപാണ് അരുണും ശാഖയും തമ്മിലുള്ള വിവാഹം നടന്നത്. സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് എന്നു പരിചയപ്പെട്ടാണ് ശാഖയെ അരുൺ വിവാഹം ചെയ്തതത്. ശാഖ ഉയർന്ന സാമ്പത്തിക ചുറ്റുപാടുള്ള സ്ത്രീയായിരുന്നു. ശാഖയുടെ പണം തട്ടിയെടുക്കുകയായിരുന്നു അരുണിന്റെ ലക്ഷ്യം.ശാഖ ഏകദേശം പത്ത് ലക്ഷത്തോളം രൂപ അരുണിന് നല്‍കിയതായി അയൽവാസികളും പറഞ്ഞു.
മരങ്ങള്‍ മുറിച്ചുവിറ്റതിലൂടെ ലഭിച്ച തുകയാണ് അരുണിന് നൽകിയത്.അരുണിന് കാറും വാങ്ങി നൽകിയിരുന്നുവത്രേ.
മരണത്തിന് ഒരാഴ്ച മുൻപ് മാത്രമാണ് ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു.വിവാഹത്തിന് പിന്നാലെ ദമ്പതികൾ തമ്മിൽ പലപ്പോഴും തർക്കം ഉണ്ടായിരുന്നതായി ശാഖയുടെ വീട്ടിലെ ഹോം നേഴ്സ് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications