തിരുവനന്തപുരം കിഴക്കെകോട്ടയില്‍ വന്‍ തീപിടിത്തം; നാല് കടകള്‍ കത്തി
തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കെകോട്ടയില്‍ വന്‍ തീപിടിത്തം. ചായക്കടയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗമനം. നാല് കടകളിലേക്ക് തീ പടര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിരക്ഷ സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്കാണ് ഇപ്പോഴുള്ളത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തുണ്ട്.
അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം എന്നാല്‍ ആളപായമില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവ സ്ഥലത്ത് വലിയ തോതില്‍ പുക ഉയര്‍ന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണ ശാലകളുമുള്ള പ്രദേശമാണിവിടം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുറകുവശത്തെ കടകളിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.

ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. വാഹനഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നാട്ടുകാരും കെ എസ് ആര്‍ ടി സി ജീവനക്കാരും പൊലീസും ഫയര്‍ഫോഴ്‌സും സജീവമായി ഇടപെട്ടത് കൊണ്ടാണ് തീ വേഗത്തില്‍ അണയ്ക്കാന്‍ കഴിഞ്ഞത്. വലിയ അപകടസാധ്യത ഒഴിഞ്ഞിട്ടുണ്ടെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, തിപിടിത്തമുണ്ടായ ജ്യൂസ് കട പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ കടകളിലെ സാധനങ്ങള്‍ മാറ്റിയതിനാല്‍ പൂര്‍ണമായും കത്തിയില്ല. തൊട്ടടുത്ത് ബസ് സ്റ്റാന്‍ഡുള്ളതിനാല്‍ ആളുകളെയും പെട്ടെന്ന് ഒഴിപ്പിച്ചു. തീപിടിച്ച കടയില്‍ എട്ട് സിലിണ്ടറുകളുണ്ടായിരുന്നു. ഇതില്‍ നാലണ്ണെത്തില്‍ ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള ലോട്ടറി കടയിലേക്കും മൊബൈല്‍ കടയിലേക്കും തീ പടരുകയായിരുന്നു. നാല് കടകള്‍ കത്തി നശിച്ചപ്പോള്‍ രണ്ട് കടകള്‍ ഭാഗികമായി കത്തി നശിച്ചു.












Click it and Unblock the Notifications