തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ കൈരളി ന്യൂസ്, ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ചാനല്‍, മീഡിയവണ്‍ എന്നീ ചാനലുകൾക്ക് വിലക്ക്. സര്‍വകലാശാലകളിലെ വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ഗവര്‍ണറുടെ മറുപടി.

നിങ്ങളില്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്നും മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ കേഡര്‍മാര്‍ ആരെന്നും തനിക്ക് അറിയാന്‍ കഴിയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അത്തരക്കാര്‍ക്കു മറുപടിയില്ലെന്നും തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും അത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുമായി സംസാരിക്കുമെന്നു താന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതികരണം രാജ്ഭവന്‍ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

1

നേരത്തെയും മലയാള മാധ്യമങ്ങൾക്ക് ​ഗവർണർ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. രാജ്ഭവനിൽ നടത്തിയ അസാധാരണ വാർത്താസമ്മേളനത്തിനു പിന്നാലെയായിരുന്നു നേരത്തെ ഗവർണർ ബഹിഷ്കരണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമവിരുദ്ധ നിലപാടിനോട് മാധ്യമപ്രവർത്തകർ മൗനം പാലിക്കുന്നു എന്നായിരുന്നു ഗവർണറുടെ ആരോപണം. പിണറായി പുറത്തുകടക്കാൻ പറഞ്ഞിട്ടും ഒന്നും പ്രതികരിക്കാതിരുന്ന മാധ്യമങ്ങൾ സ്വന്തം ആത്മാഭിമാനം പോലും പരിഗണിക്കുന്നില്ലെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം ഹിന്ദി-ഇംഗ്ലീഷ് മാധ്യമങ്ങളെ പ്രത്യേകം കാണാമെന്നും ഗവർണർ പറഞ്ഞു.

2

നേരത്തെ തന്നെ ഗവര്‍ണറുടെ പ്രതികരണം ആവശ്യപ്പെട്ട് മീഡിയവണ്‍ ഗവര്‍ണറുടെ പിആര്‍ഒയ്ക്ക് അയച്ചിരുന്നു. അതിന് ഒകെ എന്നാണ് പറഞ്ഞത്. എന്നാല്‍ വാര്‍ത്ത സമ്മേളനം ഉണ്ടെന്ന് പറഞ്ഞ് രാജ്ഭവന് മുന്നില്‍ മീഡിയ വണ്‍ എത്തിയപ്പോള്‍ പോലീസിന് നല്‍കിയ ലിസ്റ്റില്‍ മീഡി വണ്ണിന്റെ പേരില്ലെന്ന് പറഞ്ഞു. പിആര്‍ഒയെ വിളിച്ചു അദ്ദേഹം ഒരു മീറ്റിംഗിലാണ് പറഞ്ഞു. അപ്പോഴേക്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം തുടങ്ങി എന്നാണ് വിവരം.

3

അതേസമയം, സർക്കാറും ​ഗവർണറും തമ്മിൽ ഉള്ള പോര് തുടരുകയാണ്. നേരത്തെ തന്നെ ഗവര്‍ണറുടെ പ്രതികരണം ആവശ്യപ്പെട്ട് മീഡിയവണ്‍ ഗവര്‍ണറുടെ പിആര്‍ഒയ്ക്ക് അയച്ചിരുന്നു. അതിന് ഒകെ എന്നാണ് പറഞ്ഞത്. എന്നാല്‍ വാര്‍ത്ത സമ്മേളനം ഉണ്ടെന്ന് പറഞ്ഞ് രാജ്ഭവന് മുന്നില്‍ മീഡിയ വണ്‍ എത്തിയപ്പോള്‍ പോലീസിന് നല്‍കിയ ലിസ്റ്റില്‍ മീഡി വണ്ണിന്റെ പേരില്ലെന്ന് പറഞ്ഞു. പിആര്‍ഒയെ വിളിച്ചു അദ്ദേഹം ഒരു മീറ്റിംഗിലാണ് പറഞ്ഞു. അപ്പോഴേക്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം തുടങ്ങി എന്നാണ് വിവരം.

'ലോകത്തെ ആദ്യ പറക്കും കാര്‍ 2025ല്‍'; ആ അത്ഭുത കാര്‍ എത്തുമോ'ലോകത്തെ ആദ്യ പറക്കും കാര്‍ 2025ല്‍'; ആ അത്ഭുത കാര്‍ എത്തുമോ

5

രാജി നല്‍കാത്ത ഒമ്പത് വൈസ് ചാന്‍ലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്തു കൊണ്ട് രാജി നല്‍കിയില്ല എന്ന് ഉടന്‍ അറിയിക്കണമെന്നാണ് ആവശ്യം. നവംബര്‍ മൂന്നിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കാരണം കാണിക്കല്‍ നോട്ടിസിലെ നിര്‍ദേശം.സുപ്രീം കോടതി വിധിയോടെ വിസിമാരുടെ നിയമനം അസാധുവായെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Thiruvananthapuram
English summary
A section of the media including reporter tv and media one was barred from Governor Arif Mohammad Khan press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X