Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് രണ്ടാം ദിനം എട്ടു പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനമായ ഇന്ന് (15 മാര്‍ച്ച്) എട്ടു പേര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഈ മാസം 19 വരെയാണു പത്രികകള്‍ സ്വീകരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനം ജില്ലയില്‍ രണ്ടു പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം പത്തായി.

kerala

വര്‍ക്കല മണ്ഡലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി വി. ജോയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എബിനു എസ്(രണ്ടു സെറ്റ്), വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി വി.കെ. പ്രശാന്ത്(മൂന്നു സെറ്റ്), തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി എ.എന്‍. സുശീല്‍, ആന്റണി രാജു, അഭിലാഷ് വടക്കന്‍ ഡേവിസ് എന്നിവരും പത്രിക നല്‍കി.

പാറശാല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ക്രിസ്റ്റഫര്‍ ഷാജുവും കോവളം മണ്ഡലത്തില്‍ ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ഥിയായി എ. നീലലോഹിതദാസന്‍ നാടാരും ഇന്നലെ പത്രിക സമര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+