തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റിങ്ങൽ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അക്രമം: ഏഴുപേർ കസ്റ്റഡിയിൽ

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അക്രമം നടത്തിയ ഏഴുപേരെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയവരാണ് ആശുപത്രിയിൽ വീണ്ടും ഏറ്റുമുട്ടിയത്. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. രണ്ട് കാറിൽ കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്ക് വന്ന രണ്ട് കുടുംബങ്ങൾ തമ്മിൽ സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.

<strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി</strong>പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

മൂന്നുമുക്കിലെത്തിയപ്പോൾ ഒരു കാറിലുണ്ടായിരുന്നവർ മറ്റേ കാർ തടഞ്ഞുനിറുത്തി അതിലുണ്ടായിരുന്നവരെ മർദ്ദിച്ചു. അടിപിടിയിൽ ഇരുകൂട്ടർക്കും പരിക്കേറ്റു. തുടർന്ന് ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവർ കൂടുതൽ ആളുകളെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിൽ തല്ലുണ്ടാക്കിയത്. സംഘർഷത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി സ്ഥലത്തുണ്ടായിരുന്ന ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Attack

ഏറ്റുമുട്ടിയവർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ മറ്റു രോഗികളുടെ മുകളിലേക്ക് വീഴുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം ആശുപത്രി പ്രവർത്തനം താറുമാറായി. ആശുപത്രിയിലെ ഉപകരണങ്ങൾക്കും കേടുപാടുകളുണ്ട്. ഡ്യൂട്ടി ഡോക്ടർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തതായി എസ്.ഐ തൻസീം അബ്ദുൽ സമദ് പറഞ്ഞു.

Thiruvananthapuram
English summary
Attack against Attingal taluk hospital; Seven persons arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X