അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തി; മകനും കൂട്ടുകാരനും മർദ്ദനം; 2 മെഡിക്കൽ കോളേജ് ജീവനക്കാർ അറസ്റ്റിൽ
അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തി; മകനും കൂട്ടുകാരനും മർദ്ദനം; 2 മെഡിക്കൽ കോളേജ് ജീവനക്കാർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയ മകനും കൂട്ടുകാരനും നേരെ മർദ്ദനം നടത്തിയ 2 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയോടെ ആണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

തുരുവനന്തപുരം ചിറയൻകീഴ് കിഴുവില്ലം സ്വദേശി അരുൺ ദേവിനും കൂട്ടുകാരനും നേരെയാണ് ഇവർ മർദ്ദനം നടത്തിയത്. അരുൺ ദേവിന്റെ അമ്മ തുരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് ചികിത്സയ്ക്ക് വേണ്ടി കൂട്ടിരിക്കാ ആണ് ഇരുവരും ആശുപത്രിയിൽ എത്തിയത്.
എന്നാൽ, അരുണിന്റെ സുഹ്യത്തിന് ആശുപത്രി കടക്കുന്നതിനായി പ്രവേശന പാസ് ഉണ്ടായിരുന്നില്ല. അതിനെ ചെല്ലിയാണ് ആശുപത്രി ജീവനക്കാരും ഇവരും തമ്മിൽ ആദ്യം തർക്കം ഉണ്ടായത്. തുടർന്ന് ആ തർക്കം മർദ്ദനത്തിലേയ്ക്ക് പോകുകയായിരുന്നു. അരുണിന്റെ കൈയ്യിൽ പ്രവേശന പാസ് ഉണ്ടായിരുന്നു. ആ പാസിലൂടെ കൂട്ടുകാരനെ കടത്തി വിടണമെന്ന് അരുൺ ആവിശ്യപ്പെട്ടങ്കിലും കടത്തിവിടാൻ സുരക്ഷാ ജീവനക്കാർ തയ്യാറായില്ല. ഇതിൽ തർക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് അരുണിനെയും ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരനെയും മർദ്ദിക്കുകയും ആയിരുന്നു.
ഒരു സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരാണ് അറസ്സിലായ വിഷ്ണുവും രതീഷും. ഇന്നലെ രാത്രിയിലും ഇവർ ആശുപത്രിയിൽ ഡ്യൂട്ടിലിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 11 മണിക്കാണ് ആശുപത്രിയിൽ യുവാക്കൾക്ക് എതിരെ മർദ്ദനം ഉണ്ടായത്.
തുടർന്ന് മർദ്ദിക്കുന്ന ദ്യശ്യങ്ങൾ എല്ലായിടത്തും പ്രചരിച്ച് തുടങ്ങിയതോടെ പോലീസ് കേസ് എടുക്കുകയും ഈ 2 ജീവനക്കാരെ അറസ്റ്റ് ചെയുകയും ചെയ്തു. ആകെ 3 സുരക്ഷാ ജീവനക്കാർ കൂട്ടം ചേർന്ന് വളഞ്ഞ് ഇവരെ മർദ്ദിച്ചു എന്ന് ഉളളതാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഒരാളെ കൂടി നിലവിൽ പിടി കൂടാൻ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. അയാൾ ഒളിവിൽ എന്നാണ് പോലീസ് നൽകുന്ന വീശദീകരണം. പിടി കൂടിയ 2 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ മർദ്ദിച്ചതായി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, പോലീസ് അറസ്സ് ചെയ്ത ജീവനക്കാരെ ചീത്ത വിളിച്ചതിന്റെ പ്രകോപനമാണ് മർദ്ദിക്കാൻ കാരണം ആയത് എന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. എന്നാൽ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും ഇത്തരത്തിലുളള സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകാറുണ്ട് എന്ന ആക്ഷേപവും ഉണ്ട്. രണ്ടാഴ്ച മുൻപും സമാനമായ രീതിയിലുളള പരാതി മെഡിക്കല്‍ കോളേജ് പോലീസിന് ലഭിച്ചിരുന്നു. ഇതിൽ കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലേയ്ക്ക് അന്ന് പോലീസ് പോയിരുന്നില്ല. അതിന് പിന്നാലെയാണ് ഇത്തരം ഒരു സംഭവം ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് വിവിധ സംഘടനകൾ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാർച്ചും പ്രതിഷേധവും സംഘടിപ്പിച്ചു.












Click it and Unblock the Notifications