നെയ്യാറ്റിൻകരയിൽ 15കാരി ആത്മഹത്യ ചെയ്ത സംഭവം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ!
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 15കാരി തൂങ്ങിമരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ മരണത്തോടെ ഒളിവിൽപ്പോയ യുവാവിനെ രാത്രിയോടെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് ആൺസുഹൃത്തിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് വീട്ടിലെത്തി മർദ്ദിച്ചുവെന്നും സഹോദരി ആരോപിച്ചിരുന്നു. യുവാവ് വീട്ടിലെത്തി മടങ്ങിയതിന് പിന്നാലെയാണ് പെൺകുട്ടി മുറിയടച്ചിട്ട ശേഷം ഷാളുപയോഗിച്ച് തൂങ്ങിമരിച്ചത്.
ആൺസുഹൃത്തിൽ നിന്നുള്ള ശല്യം സഹിക്കാൻ കഴിയാതായതോടെയാണ് സഹോദരി ആത്മഹത്യ ചെയ്തതെന്നും സഹോദരി വെളിപ്പെടുത്തിയിരുന്നു. അതിയന്നൂർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ആൺസുഹൃത്ത് തന്നെയാണ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിലെത്തിയെന്നും ഇരുവരും തമ്മിലുണ്ടായ വാക്ക്തർക്കത്തിനിടെ പെൺകുട്ടിയെ മർദ്ദിച്ചുവെന്നും സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ സഹോദരി ആൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ ഇയാളാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടി മരിച്ചതോടെ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത ഈ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ നിലവിൽ പോലീസ് കേസുണ്ട്. ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കാര്യക്ഷമമായി അന്വേഷണം നടത്തുമെന്ന് പോലീസ് ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications