• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനിയില്ല സിംഹഗര്‍ജനം; നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിന്റെ അംഗീകാരം റദ്ദാക്കി, ഇനി കേന്ദ്രം കനിയണം

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്ര മൃഗശാല അതോറിറ്റി. ഇതിനെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമെ ഇനി പാര്‍ക്കില്‍ സിംഹങ്ങളെ കാണാനാകൂ. സഫാരി പാര്‍ക്കിലുണ്ടായിരുന്ന സിംഹങ്ങള്‍ തുടര്‍ച്ചയായി ചത്ത് പോകുന്ന സാഹചര്യത്തിലാണ് പാര്‍ക്കിന്റെ അംഗീകാരം കേന്ദ്ര മൃഗശാല അതോറിറ്റി റദ്ദാക്കിയത്. 2021 ഡിസംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.

ഇതിനെതിരെ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി ഹിയറിങ് അനുവദിക്കുകയും ചെയ്തിരുന്നു. 2022 ഏപ്രിലില്‍ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വാദങ്ങള്‍ അപ്പീല്‍ കമ്മിറ്റി കേട്ടിരുന്നു.

'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

അതേസമയം അംഗീകാരം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല. 1984 ലാണ് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്ക് ആരംഭിച്ചത്. ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായിരുന്നു നെയ്യാര്‍ സിംഹ സഫാരി പാര്‍ക്ക്.

'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്

കൂടുതല്‍ ഭൂമി പാര്‍ക്കിനായി കണ്ടെത്തിയാല്‍ സഫാരി പാര്‍ക്കായി നിലനിര്‍ത്താനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ മിനി സൂ എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഇതിനുള്ള അനുമതി നേടിയാല്‍ വാഹനത്തില്‍ പാര്‍ക്കിന് ഉള്ളില്‍ പ്രവേശിച്ച് സിംഹങ്ങളെ കാണാന്‍ സഞ്ചാരികള്‍ക്ക് സാധിക്കില്ല.

നെയ്യാര്‍ ജലാശയത്താല്‍ ചുറ്റപ്പെട്ട ചെറു ദ്വീപിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 1984 ല്‍ 4 സിംഹങ്ങളുമായാണ് പാര്‍ക്കിന്റെ തുടക്കം. 1985 ല്‍ സഞ്ചാരികള്‍ക്കായി പാര്‍ക്ക് തുറന്ന് നല്‍കി. അക്കാലത്ത് 7 സിംഹങ്ങള്‍ വരെ പാര്‍ക്കില്‍ ഉണ്ടായിരുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള പല മൃഗശാലകള്‍ക്കും ഇവിടെ നിന്ന് സിംഹത്തെ നല്‍കുകയും ചെയ്തിരുന്നു.

'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍

അതിനിടെ വംശ വര്‍ധനയെ തുടര്‍ന്ന് 2003 ല്‍ പാര്‍ക്കിലെ ആണ്‍ സിംഹങ്ങളെ വന്ധ്യംകരിച്ചു. ഇതോടെ പുതിയ തലമുറയുടെ വരവും അവസാനിച്ചു. ഇന്തോ- ആഫ്രിക്കന്‍ സങ്കരയിനം സിംഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ കണ്ണിയിലെ അവസാനത്തെ സിംഹം 2021 ജൂണ്‍ 3ന് ചാവുകയും ചെയ്തു.

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  Thiruvananthapuram
  English summary
  Central Zoo Authority cancels approval of Neyyar Lion Safari Park
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X