15ാം വയസിലെ കുത്തിവയ്പ്പിന് പകരം നല്‍കിയത് കൊവിഡ് വാക്‌സിന്‍; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കുട്ടികള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ മാറി നല്‍കിയതായി പരാതി. തിരുവനന്തപുരത്തെ ആര്യനാട്ടിലാണ് സംഭവം. 15 വയസിലെ കുത്തിവയ്പ്പിന് പകരം കൊവിഡ് വാക്‌സിന്‍ നല്‍കിയെന്നാണ് പരാതി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട പ്രതിരോധ വാക്‌സിന് പകരം കൊവിഡ് വാക്‌സിന്‍ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.
കൊവിഷീല്‍ഡ് വാക്‌സിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. സംഭവത്തില്‍ രക്ഷിതാക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
അതേസമയം , കേരളത്തിൽ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും ( 2,57,17,110 ), 65.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ( 1,75,88,240 ) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,13,053) ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4700 പുതിയ രോഗികളില്‍ 4020 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 504 പേര്‍ ഒരു ഡോസ് വാക്‌സിനും 2304 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു .