Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സര്‍ക്കാരിന്റെ കാലത്ത് 30 കൊലപാതകങ്ങള്‍ നടന്നു, അവസാനിപ്പിക്കാന്‍ സിപിഎം വിചാരിക്കണം!!

തിരുവനന്തപുരം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വന്ന ശേഷം 30 കൊലപാതകങ്ങള്‍ നടന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം വിചാരിച്ചാല്‍ കേരളത്തിലെ അക്രമ രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വെഞ്ഞാറമൂടിലെ കൊലപാതകത്തെ സിപിഎം വീണ് കിട്ടിയ അവസരമായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമല്ല. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

1

അക്രമം ഒരിക്കലും കോണ്‍ഗ്രസ് നയമല്ല. നേതാക്കള്‍ വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തുകയാണ്. കോണ്‍ഗ്രസ് ഈ കൊലപാതകത്തെ അപലപിക്കുന്നു. ആറ്റിങ്ങള്‍ ഡിവൈഎസ്പിയൊക്കെ നടത്തിയ പ്രതികരണം എല്ലാവരും കേള്‍ക്കണം. പെരിയയില്‍ സിപിഎം തന്നെയാണ് കൊലപാതകം നടത്തിയതെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രതികരണമെന്നും കോടിയേരി പറഞ്ഞു.

Recommended Video

cmsvideo
    Pinarayi Vijayan Announced 100 Day Project

    സിപിഎമ്മാണ് കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിന് മലബാറില്‍ തുടക്കമിട്ടത്. പിണറായിയും കോടിയേരിയുമാണ് ഇതിന് പിന്നില്‍. കൊലയാളി സംഘമാണ് സിപിഎം എന്ന പാര്‍ട്ടിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. സിപിഎമ്മിന് ആര്‍ജവമുണ്ടെങ്കില്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാവണം. സമാധാനം തിരികെ കൊണ്ടുവരും വരെ കോണ്‍ഗ്രസ് സമരങ്ങള്‍ തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. കണ്ണൂരിനെയും മലബാറിനെയും കൊലക്കളമാക്കിയ പാര്‍ട്ടിയാണ് സിപിഎം. കൊലപാതക സംഘത്തെ പാലൂട്ടി വളര്‍ത്തിയത് സിപിഎമ്മാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

    അതേസമയം ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാര്‍കോട്ടിക് കേസിലെ പ്രതിയുമായി ബന്ധപ്പെട്ടെന്ന് സമ്മതിക്കതുന്നത് ഗൗരവമുള്ള വിഷയമാണ്. നേതാക്കളുടെ കുടുംബത്തിലെ കുട്ടികളുടെ ജീവിതം കുബേര കുമാര്‍മാര്‍ക്ക് തുല്യമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബെംഗഫളൂരുവിലെ മയക്കുമരുന്ന് കേസ് സംസ്ഥാന നാര്‍ക്കോട്ടിക് സെല്‍ അന്വേഷിക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+