• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സംപൂജ്യരാക്കിയതില്‍ പ്രതികാരം?': നേമം റെയില്‍വേ കോച്ചിംഗ് ടെർമിനല്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സിപിഎം

Google Oneindia Malayalam News

ദില്ലി: നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരത്തെ സിപിഎം നേതൃത്വം. തലസ്ഥാന ജില്ലയോടും കേരളത്തോടുമുള്ള നിരന്തര അവഗണയ്‌ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരണം. അടിയന്തിരമായി ഈ നീക്കം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഇതിനായി കേരളത്തിൽ നിന്നുള്ള എംപി മാർ ഒറ്റക്കെട്ടായി ഇടപെടണമെന്നുമാണ് സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്‍ അഭിപ്രായപ്പെടുന്നത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഈ നീക്കത്തിന് പിന്നിലെന്നും സിപിഎം വിമർശിക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ..

കാവ്യയെ ഒഴിവാക്കി; 'ജയറാമിന്റെ കയ്യും കാലും തല്ലിയൊടിക്കാന്‍ എത്ര' എന്ന് ചോദിച്ചു: ബൈജു കൊട്ടാരക്കരകാവ്യയെ ഒഴിവാക്കി; 'ജയറാമിന്റെ കയ്യും കാലും തല്ലിയൊടിക്കാന്‍ എത്ര' എന്ന് ചോദിച്ചു: ബൈജു കൊട്ടാരക്കര

നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര നടപടി പ്രതിഷേധാർഹം.

നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തലസ്ഥാന ജില്ലയോടും കേരളത്തോടുമുള്ള നിരന്തര അവഗണയ്‌ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരണം. അടിയന്തിരമായി ഈ നീക്കം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഇതിനായി കേരളത്തിൽ നിന്നുള്ള എംപി മാർ ഒറ്റക്കെട്ടായി ഇടപെടണം.

നേമം ടെർമിനലിന്റെ കാര്യത്തിൽ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സിപിഐ എം ന്റെ രാജ്യസഭാ എംപി സ: ജോൺ ബ്രിട്ടാസ് നിരന്തരമായി ഇക്കാര്യം ഉന്നയിച്ചതുകൊണ്ടും രാജ്യസഭാ ചെയർമാന് പരാതി നല്കിയതുകൊണ്ടുമാണ് പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാൻ റെയിൽവേ ഇപ്പോൾ തയ്യാറായത്.

കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പദ്ധതി ഒരു പതിറ്റാണ്ടിനു മുമ്പ് പ്രഖ്യാപിച്ചതാണ്. തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാനുള്ളതാണ് പദ്ധതി. 2011-12 ലെ റെയിൽവേ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. നേമത്ത് ഒരു ടെർമിനസ് സ്റ്റേഷൻ എന്ന നിലയിൽ ഉപ ടെർമിനൽ ഉണ്ടാക്കാനുള്ളതാണ് പദ്ധതി. കോച്ച് പരിപാലനമാകെ നേമത്തേയ്ക്കു മാറ്റുന്നതും വിഭാവനം ചെയ്തിരുന്നു.

തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലും ഉള്ള പ്ലാറ്റ്ഫോം സൗകര്യങ്ങൾ അപര്യാപ്തമെന്നു കണ്ടാണ് പദ്ധതി പരിഗണിച്ചത്. തിരുവനന്തപുരം സെൻട്രൽ കഴിവിനേക്കാൾ രണ്ടര ഇരട്ടിയോളം തീവണ്ടികൾ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം-കൊച്ചുവേളി പാത പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയാണ്. ചെന്നൈ ബേസിൻ ബ്രിഡ്ജ് കോച്ചിംഗ് ഡിപ്പോയെ മാതൃകയാക്കി, 30 തീവണ്ടികൾക്ക് ഇടം നല്കും വിധം10 പിറ്റ് ലൈനുകളും 12 സ്റ്റേബ്ളിംഗ് ലൈനുകളും സിക്ക് ലൈനുകളും ഒരുക്കാനായിരുന്നു പദ്ധതി. നിരവധി വർഷങ്ങളുടെ കാലതാമസത്തിനു ശേഷം പദ്ധതി 2018-19ൽ റെയിൽവേ അംബ്രലാ വർക്കിന്റെ ഭാഗമാക്കി. അതനുസരിച്ച് റെയിൽവേ മന്ത്രി 2019 മാർച്ച് ഏഴിന് തറക്കല്ലും ഇട്ടു. എന്നാൽ പദ്ധതി രേഖ അന്തിമമാക്കുന്നത് പിന്നെയും വൈകി.

ടെർമിനൽ നിർമ്മാണം അകാരണമായി വൈകുന്നതിനെക്കുറിച്ച് രാജ്യസഭയിൽ നിരവധി തവണ ചോദ്യങ്ങൾ ഉയർന്നിരുന്നു. പദ്ധതി രേഖ പരിഗണനയിൽ എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരുന്നു റെയിൽവേയുടെ ഭാഗത്തു നിന്നു വന്നത്. തറക്കല്ലിട്ട പദ്ധതി എന്നു തുടങ്ങുമെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാത്തത് രാജ്യസഭാംഗത്തിനുള്ള അവകാശങ്ങളുടെ നിഷേധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ: ജോൺ ബ്രിട്ടാസ് രാജ്യസഭാദ്ധ്യക്ഷനു പരാതി നല്കിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട രാജ്യസഭാദ്ധ്യക്ഷൻ വ്യക്തമായ മറുപടി നല്കണമെന്ന് റെയിൽവേയോടു നിർദ്ദേശിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

തിരുവനന്തപുരം സെൻട്രലിന്റെ ഉപ ടെർമിനലായി കൊച്ചുവേളി ഉള്ള സ്ഥിതിക്ക് നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 30.05.2022ലെ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന എംപിയെ അറിയിക്കുകയാണ് റെയിൽവേ ചെയ്തത്. ഇത് കടുത്ത വഞ്ചനയാണ്. ഇക്കാര്യത്തിൽ ശക്തമായ ജനകീയ സമരം ഉയർത്തികൊണ്ട് വരാൻ സിപിഐ എം നേതൃത്വം നൽകും. റെയിൽവേ മേഖലയിൽ എക്കാലവും കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ച് വരുന്നത്. റെയിൽവേയെ സ്വകാര്യവൽക്കരിച്ച് വിറ്റ് തുലയ്ക്കാനും നീക്കമുണ്ട്. കേരളത്തിന്റെയും തലസ്ഥാന ജില്ലയുടെയും വികസനത്തിൽ നിർണ്ണായക പങ്കുള്ള നേമം ടെർമിനൽ പദ്ധതി ഒരുകാരണവശാലും ഉപേക്ഷിക്കാൻ പാടില്ല എന്നും അത് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണം എന്നും ആവശ്യപെടുന്നു. ഇതിനായി എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

Recommended Video

cmsvideo
  Swapna Suresh Against KT Jaleel And P SreeRamakrishnan | പുതിയ ബോംബ് പൊട്ടിച്ച് സ്വപ്‌ന
  Thiruvananthapuram
  English summary
  CPM opposes central government's move to abandon Nemom railway coaching terminal project
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X