വിദ്യാഭ്യാസ യോഗ്യത; പരാതി നിലനില്‍ക്കില്ല, പ്രതികരണവുമായി ഷാഹിദ കമാല്‍
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ തന്നെ വേട്ടയാടാന്‍ ശ്രമിപ്പോള്‍ പാര്‍ട്ടി ബ്രാഞ്ച് ഘടകം മുതല്‍ മുഖ്യമന്ത്രിവരെ തനിക്ക് സംരക്ഷണം നല്‍കിയെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലെന്നും താന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പരാതി നിലനില്‍ക്കില്ലെന്ന് ലോകായുക്ത ഓപ്പണ്‍ കോടതിയില്‍ പറഞ്ഞെന്ന് ഷാഹിദാ കമാലിന്റെ അഭിഭാഷകന്‍ അഡ്വ.രാജേഷ് മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യം ഉടനെ ഉത്തരവായി പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ചില പിഴവുകളുണ്ടായി. അതിന്റെ പേരില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസയോഗ്യത ഒരു മാനദണ്ഡമല്ല. താന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു വര്‍ഷം മുമ്പ് തന്നെ വിവാദങ്ങള്‍ സംബന്ധിച്ച ചില സൂചനകള്‍ തനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അന്ന് താന്‍ അതിനെ ഗൗരവമായി എടുത്തിരുന്നില്ല. മൂന്ന് പേരെ വേട്ടയാടാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത്. അതില്‍ ഒന്നാമന്‍ ഡോ. കെ ടി ജലീലായിരുന്നു. മൂന്നാമതായിരുന്നു താന്‍. കോണ്‍ഗ്രസില്‍ നിന്ന് സി പി എമ്മിലേക്ക് എത്തുന്ന വിശ്വാസികളായ നേതാക്കളെയാണ് ഈ കേന്ദ്രങ്ങള്‍ ഉന്നം വച്ചത്. ന്യൂനപക്ഷങ്ങള്‍ സി പി എമ്മിലേക്ക് എത്തിയാല്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് മാനസികമായി തകര്‍ക്കാന്‍ ശ്രമം നടത്തുന്നതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.
കൃത്യമായ അജണ്ട ഈ നീക്കത്തിന് പിന്നിലുണ്ട്. വേട്ടയാടല്‍ കൊണ്ട് ഗുണം മാത്രമേയുള്ളൂ. വിശ്വാസികള്‍ സി പി എമ്മിലേക്ക് വരുന്നതിനോട് വിയോജിപ്പുള്ളവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍. കേരള സര്‍വകലാശാലയില്‍ നിന്ന് താന്‍ ബികോം പൂര്‍ത്തിയാക്കായിട്ടില്ല. പിന്നീട് അണ്ണാമലയില്‍ നിന്നാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. കസാഖിസ്ഥാന്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് ഫിലോസഫിയില്‍ ഡോക്ടറേറ്റ് ലഭിച്ചത്. അണ്ണാമലൈയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വിയറ്റ്നാമില്‍ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ച ചടങ്ങ് നടന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
കാരവനില്‍ മീര ജാസ്മിന്റെ അടിപൊളി നൃത്തം!! ചിരിച്ചുല്ലസിച്ച് നടി... അതിനൊരു കാരണവുമുണ്ട്
തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി അഖില ഖാന്‍ ആണ് ഷാഹിദക്കെതിരായ പരാതിക്കാരി. ഷാഹിദ കമാല്‍ ബികോം വരെ മാത്രമാണു പഠിച്ചതെന്നും അവസാന വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടി അഖില ഖാന്‍ ലോകായുക്തക്ക് പരാതി നല്‍കുകയായിരുന്നു. ഷാഹിദയുടെ വാദം വ്യാജമാണെന്ന് പരാതിക്കാരി പറയുന്നു. വനിതാ കമ്മീഷന്‍ അംഗത്വം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications