'യേശുക്രിസ്തു മറുപടി തരും'; പരാതിക്കാരിയുടെ സുഹൃത്തിന് എല്‍ദോസ് കുന്നപ്പിള്ളിയുടെ വാട്‌സാപ്പ് മെസേജ്
തിരുവനന്തപുരം: ബലാത്സംഗ കേസിന് പിന്നാലെ ഒളിവിലായ എൽദോസ് കുന്നപ്പിള്ളി പരാതിക്കാരിയുടെ സുഹൃത്തന് അയച്ച വാട്സ് ആപ്പ് സന്ദേശം പുറത്ത്. കേസിലെ പ്രധാന സാക്ഷികൂടിയാണ് സുഹൃത്ത. ഇവർക്കാണ് എൽദോസ് കുന്നപ്പിള്ളി വാട്സ്ആപ്പിൽ സന്ദേശം അയച്ചത്. ഇന്നലെ പുലർച്ചെ 2.20 ന് സന്ദേശമയച്ചത്.
നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് എൽദോസ് കുന്നപ്പിള്ളി ഇത്തരം ഒരു മെസേജ് അയച്ചത്. പരാതിക്കാരിയെ കാണാനില്ലെന്ന് വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയതും ഇതേ സാക്ഷിയാണ്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും' എന്നൊക്കെയാണ് എൽദോസ് മെസേജിൽ പറഞ്ഞിരിക്കുന്നത്. എൽദോസ് അയച്ച വാട്സാപ്പ് സന്ദേശം പോലീസിന് കൈമാറിയിട്ടുണ്ട്.എൽദോസ് കുന്നപ്പിള്ളി അയച്ച വാട്സാപ്പ് സന്ദേശം ഇങ്ങനെ:

'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും' എന്നാണ് എൽദോസ് കുന്നപ്പിള്ളി വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത്.

.നേരത്തെ തന്റെ ഭാഗം പറഞ്ഞുകൊണ്ട് എൽദോസ് കുന്നപ്പിള്ളി ഫേസ്ബുക്കിലും ഒരു പോസ്റ്റ് ഇട്ടിരുന്നു. 'ക്രിമിനലുകൾക്കു ജൻഡർ വ്യത്യാസമില്ലെന്നു മനസ്സിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പു വശമില്ല. സത്യസന്ധർ മാത്രം പ്രതികരിക്കൂ. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരുപാടു പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവോപരി സർവശക്തനും നന്ദി.' എന്നൊക്കൊയാണ് ഫേസ്ബുക്കിലെ പോസ്റ്റിൽ പറഞ്ഞത്.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില് ആണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷം
ആണ് കേസ്.

ജില്ലാ ക്രൈംബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്.അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും ആണു നേരത്തെ കേസെടുത്തിരുന്നത്. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴിയിൽ എംഎൽഎ പരാതിക്കാരിയുടെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചു.












Click it and Unblock the Notifications