'ജാതീയ അധിക്ഷേപം നേരിട്ടു'; തിരുവനന്തപുരം നഗരസഭയിൽ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീണ്ടും പ്രതിഷേധവുമായി ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടത്തിന് മുകളിൽ കയറിയ തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രതിഷേധിക്കുന്നത്. നാല് തൊഴിലാളികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകി കൊണ്ട് കവാടത്തിന് മുകളിൽ കൊടിയുമായി കയറിയത്.
എന്നാൽ കവാടത്തിനോട് ചേർന്നുള്ള ഗേറ്റിന് ഇരുവശവും നിന്ന് തൊഴിലാളികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. പെട്രോൾ ഉൾപ്പെടെയുള്ളവ കൈയിൽ വച്ചിട്ടാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കൊടി തോരണങ്ങൾ ഉൾപ്പെടെ ഇവർ കയ്യിലേന്തിയിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് ഇന്ന് മുതൽ നടത്തുകയെന്ന് തൊഴിലാളികൾ അറിയിച്ചു കഴിഞ്ഞു.

ജാതീയമായ അധിക്ഷേപം നടത്തി എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. നേരത്തെ തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. 12 വാഹനങ്ങളാണ് പിടിച്ചെടുത്തത്. അത് വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ സമരത്തിലായിരുന്നു.
മേയർ ആര്യ രാജേന്ദ്രൻ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുകയും വാഹനങ്ങൾ വിട്ട് നൽകുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും അതുണ്ടായില്ല. പകരം ഹൈക്കോടതിയിൽ പോയി ബോണ്ട് നൽകി ഈ വാഹനങ്ങൾ തിരികെ എടുക്കാനാണ് ഇപ്പോൾ പറയുന്നതെന്നും അത് തങ്ങളെകൊണ്ട് സാധിക്കില്ലെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
കഴിഞ്ഞ ദിവസം വിഷയത്തിൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ജാതീയമായ അധിക്ഷേപം നേരിടേണ്ടി വന്നു എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. വഞ്ചിയൂർ കൗൺസിലറായ ഗായത്രി ബാബു ജാതീയമായ അധിക്ഷേപം നടത്തിയെന്നാണ് ഇവരുടെ പരാതി. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സമരം.
നേരത്തെയും തൊഴിലാളികളിൽ സമാനമായ രീതിയിൽ സമരം നടത്തിയിരുന്നു. അന്നും ആത്മഹത്യാ ഭീഷണി മുഴക്കിയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. അന്ന് മരത്തിന് മുകളിൽ കയറിയാണ് സമരം ചെയ്‌തതെങ്കിൽ ഇന്ന് നഗരസഭയുടെ കവാടത്തിന് മുകളിലാണ് നാല് തൊഴിലാളികൾ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നഗരസഭാ കരാർ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ല പ്രതിഷേധിക്കുന്നവർ. എന്നാൽ കഴിഞ്ഞ 15 വർഷത്തിലേറെയായി സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവമാലിന്യശേഖരണം നടത്തി വരികയാണ് ഇവർ.
എന്നാൽ ഇവരെ തഴഞ്ഞുകൊണ്ട് ഹരിതകർമ സേനഉൾപ്പെടെയുള്ള ഏജൻസികളെ ജൈവമാലിന്യ ശുചീകരണ പ്രവൃത്തി ഏൽപ്പിച്ചതാണ് ഈ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ സമരം നടത്തുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications