തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഭാരത് ജോഡോ'യിൽ രമേശ് ചെന്നിത്തലയുടെ യോഗ ക്ലാസ്, ഏറ്റെടുത്ത് യുവ നേതാക്കൾ

Google Oneindia Malayalam News

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രമേശ് ചെന്നിത്തലയുടെ യോഗ അഭ്യാസം. ആറ്റിങ്ങലിലെ ഓഡിറ്റോറിയത്തിൽ പാർട്ടി പ്രവർത്തകർക്കു മുന്നിലാണ് ചെന്നിത്തല യോഗ ചെയ്ത് പ്രവർത്തകരുടെ കൈടി നേടിയത്. യാത്ര ആറ്റിങ്ങൽ പൂജാ ഓഡിറ്റോറിയത്തിൽ എത്തി യാത്രികർ വിശ്രമിക്കുമ്പോഴായിരുന്നു ചെന്നിത്തല യോഗാധ്യാപകനായത്.

കോൺഗ്രസ് പാർട്ടിയിലെ യുവതലമുറയ്ക്ക് മുമ്പിലായിരുന്നു അഭ്യാസ പ്രകടനം. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ ഉൾപ്പെടെ ചില അംഗങ്ങൾ നടക്കുന്നതു മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വിവരിച്ചപ്പോഴാണു യോഗയുടെ ഗുണങ്ങൾ ചെന്നിത്തല വിവരിച്ചത്.

ramesh chennithala

വാക്കാലുള്ള പറച്ചിലിനപ്പുറം നിലത്തിരുന്ന് യോഗ അഭ്യസിക്കേണ്ടത് എങ്ങനെയെന്നു ചെന്നിത്തല കാണിച്ചു കൊടുക്കുകയും ചെയ്തു. മുൻ പ്രതിപക്ഷ നേതാവിന്റെ അഭ്യാസ പ്രകടനം ആവേശമായതോടെ മറ്റുള്ളവരും ചെന്നിത്തലയ്ക്ക് ഒപ്പം കൂടി. ഇതോടെ വിശ്രമ കേന്ദ്രം യോഗ പഠന കേന്ദ്രമായി മാറി. കാൽനടയായും വാഹനത്തിലുമായി കേരളത്തിൽ ഏഴു തവണ ജാഥ നടത്തിയ അനുഭവവും ചെന്നിത്തല സഹപ്രവർത്തകരുമായി പങ്കിട്ടു.

'ഇവിടെ ജോഡോ... അവിടെ ഛോഡോ, ഗോവയിലേക്കൊന്ന് നോക്കണം', കോൺഗ്രസിനെതിരെ ജോൺ ബ്രിട്ടാസ്'ഇവിടെ ജോഡോ... അവിടെ ഛോഡോ, ഗോവയിലേക്കൊന്ന് നോക്കണം', കോൺഗ്രസിനെതിരെ ജോൺ ബ്രിട്ടാസ്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ കാൽനടയായി സഞ്ചരിക്കണമെന്ന ആശയം ഉദയ്പൂരിലെ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ മുന്നോട്ടു വച്ചവരിൽ ഒരാൾ ചെന്നിത്തലയാണ്.കേരളത്തിലെത്തിയ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം നടക്കാൻ മൂന്ന് ദിവസമായി അദേഹം ഒപ്പമുണ്ട്. അതേസമയം നിലവിൽ കൊല്ലം ജില്ലയിലാണ് ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്.

ജില്ലയിൽ നാവായിക്കുളത്ത് നിന്ന് തുടങ്ങിയ പദയാത്രയുടെ ആദ്യ ഘട്ടം ചാത്തന്നൂരിൽ സമാപിച്ചു. വൈകിട്ട് ചാത്തന്നൂരിൽനിന്ന് തുടങ്ങിയ രണ്ടാംഘട്ട യാത്ര കൊല്ലം പള്ളിമുക്കിലാണ് സമാപിച്ചത്. ഇക്കഴിഞ്ഞ ഏഴിന് കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങി 150 കിലോമീറ്ററോളം പിന്നിട്ട രാഹുലും സംഘവും നാളെ കൊല്ലത്ത് പൂർണമായി വിശ്രമിക്കും. വെള്ളിയാഴ്ചയാണ് തുടർന്ന് പദയാത്ര പുനരാരംഭിക്കുക. തിരുവനന്തപുരം ജില്ലയിലുടനീളം വൻ സ്വീകരണമാണ് രാഹുലിന് ലഭിച്ചത്.പതിനെട്ടു ദിവസമാണ് കേരളത്തില്‍ പദയാത്ര ഉണ്ടാവുക.

ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മിഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഭാരത് ജോഡോ യാത്രയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി.കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷന്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...

Thiruvananthapuram
English summary
former opposition leader and congress leader ramesh chennithala give yoga class to young congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X