തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷണം, പിടിച്ചു പറിക്കേസുകളിലെ പ്രതികൾ പിടിയിൽ; പോലീസ് മറ്റൊരു കേസന്വേഷണത്തിനിടെയാണ് സംഘം അറസ്റ്റിലായത്!!

  • By Desk
Google Oneindia Malayalam News

ആര്യനാട്: ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് മോഷണം,പിടിച്ചുപറി നടത്തുന്ന സംഘം ആര്യനാട് പൊലീസിന്റെ പിടിയിലായി. മീനാങ്കൽ, കുട്ടപ്പാറ, രേവതി ഭവനിൽ കണ്ണൻ എന്നുവിളിക്കുന്ന നിഖിൽ (22), മീനാങ്കൽ, ഊറ്റുകുഴി തടത്തരികത്ത് വീട്ടിൽ സതി എന്നുവിളിക്കുന്ന സതീഷ് (29), ആര്യനാട് വിനോബാനികേതൻ അപ്പുപാറ ആർഎസ് നിവാസിൽ ചന്തു എന്നുവിളിക്കുന്ന നിതീഷ് (21), മീനാങ്കൽ, തേവിയാർകുന്ന്, പന്നിക്കാല, കിഴക്കുംകര വീട്ടിൽ ചുട്ടാമ്പി എന്ന് വിളിക്കുന്ന അഭിലാഷ് (24) എന്നിവരാണ് വലയിലായത്.

<strong>നവോത്ഥാമ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ കേരള സർക്കാരിൻെ വനിതാ മതില്‍: ഇടുക്കി ഒരുങ്ങുന്നു....!!!!</strong>നവോത്ഥാമ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ കേരള സർക്കാരിൻെ വനിതാ മതില്‍: ഇടുക്കി ഒരുങ്ങുന്നു....!!!!

മീനാങ്കൽ ഗവൺമെൻറ് ട്രൈബൽ സ്കൂളിൽനിന്നും കമ്പ്യൂട്ടർ, ക്യാമറ, പണം എന്നിവ കവർച്ച ചെയ്ത കേസിലെ അന്വേഷണത്തിനിടെ പ്രദേശത്തെ സംശയമുള്ള ചിലരെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസും ആര്യനാട് പോലീസും ചേർന്ന് നടത്തിയ നിരീക്ഷണം നടത്തിവരവേയാണ് പ്രതികൾ പിടിയിലാകുന്നത്. മീനാങ്കൽ സ്കൂളിൽനിന്ന് മോഷണംപോയ ലാപ്ടോപ് ഉപയോഗിക്കാൻ അറിയാത്ത ഒരാളുടെ കൈവശമുണ്ട് എന്ന രഹസ്യ വിവരമാണ് അന്വേഷണ സംഘത്തെ പ്രതികളിൽ എത്തിച്ചത്.

Theft case

കാട്ടാക്കട കരുണ ടെക്സ്റ്റയിൽസ് നിന്നും മോഷണം പോയ ധാരാളം വസ്ത്രങ്ങളും പ്രതികളും കുടുംബാംഗങ്ങളും ഉപയോഗിക്കുന്നതായി മനസ്സിലാക്കിയ പോലീസ് മോഷണസംഘത്തിലെ ഓരോരുത്തരെയായി കുടുക്കുകയായിരുന്നു.കാട്ടാക്കട പൊട്ടൻ കാവ് ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കവർന്നതും,കാട്ടാക്കട പെട്രോൾ പമ്പിന് സമീപത്തെ കടയിൽനിന്നും പണവും മൊബൈൽഫോണും കവർന്ന കേസിലും,കാട്ടാക്കട മുതിയാവിള സെന്റ് ആൽബർട്ട് ഫെറോന പള്ളിയിലെ സിസിടിവി തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലും,കാട്ടാക്കട അരുവിക്കുഴി കടയിൽനിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിലും, തൊളിക്കോട് ജംഗ്ഷനിലെ ജൂവലറി മോഷണ ശ്രമവും സിസിടിവി തകർത്ത കേസിലും,വിതുര വേളാങ്കണ്ണി ചർച്ചിലെ കാണിക്കവഞ്ചി തകർത്ത കേസിലും അതെ ദിവസം പൊന്നാംചുണ്ട്, നരിക്കല്ല് ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ചു പണം കവർന്ന കേസിലും വിവിധ സ്ഥലങ്ങളിലുള്ള കോഴി കടകളും ഫ്രൂട്സ് കടകളും മോഷണം നടത്തിയതും,പറണ്ടോട് വലിയകലുങ്കിലെ കട,വിതുര ഭാഗത്തെ റബ്ബർ തോട്ടങ്ങളിലെ പുകപ്പുരകൾ പൊളിച്ചു റബ്ബർ ഷീറ്റുകളും, ഒട്ടുപാലും വ്യാപകമായി മോഷണം നടത്തിയതും ഇവരാണ് എന്ന് പോലീസ് പറഞ്ഞു.

Thiruvananthapuram
English summary
Gang arrested by police for theft case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X