Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസ്: ക്വട്ടേഷൻ സംഘം അറസ്റ്റിൽ, ആക്രമണത്തിന് പിന്നില്‍ മുന്‍വൈരാഗ്യം

നേമം: പുഞ്ചക്കരിക്ക് സമീപം ഓട്ടോ ഡ്രൈവറെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടി. അതിയന്നൂർ വഴിമുക്ക് പച്ചികോട് പുതുവൽപുത്തൻ വീട്ടിൽ സജീർ (22), അതിയന്നൂർ വഴിമുക്ക് കുഴിവിളാകത്ത് വീട്ടിൽ ഫസലുദ്ദീൻ (22), മണക്കാട് കുത്തുകല്ലിൻമൂട് ഷാഹിദ് (23) എന്നിവരാണ് അറസ്റ്റിലായത്. മാറനല്ലൂർ സ്വദേശി ബാദുഷ (37) ആക്രമിക്കപ്പെട്ട കേസിലാണ് ഇവർ പിടിയിലായത്.

ബാദുഷയുടെ സുഹൃത്തായ വാഹിദുമായുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ബാദുഷയെ വഞ്ചിയൂരിൽ നിന്ന് സവാരി വിളിച്ച് പുഞ്ചക്കരിയിൽ എത്തിച്ച് കമ്പിപാരയും വടിയും ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കി വഴിയിൽ തള്ളി. ശേഷം ആട്ടോ അടിച്ചു തകർത്ത സംഘം രണ്ട് ബൈക്കുകളിയായി കടന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ആണ് ബാദുഷയെ ആശുപത്രിയില്‍ എത്തിച്ചത്. വാഹിദില്‍ നിന്ന് സംഘം 50000 രൂപ കൈപ്പറ്റിയാണ് അക്രമം നടത്തിയത്.

goonscase-15

ബാദുഷയുടെ പരാതിയെ തുടര്‍ന്നു പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു അന്വേഷണം നടത്തുകയായിരുന്നു. സമീപത്തുനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പി.പ്രകാശിന്റെയും, ഡി.സി.പി ആര്‍.ആദിത്യയുടെയും നിർദ്ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ദീനില്‍ നേമം ഇൻസ്പെക്ടർ കെ.പ്രദീപ് എസ്.ഐമാരായ എസ്.എസ്.സജി, സഞ്ചു ജോസഫ് ,ബിജു, എ.എസ്.ഐ മാരായ മുഹമ്മദ് അലി, സജീവ്കുമാർ, എസ്.സി.പി.ഒ പത്മകുമാര്‍ സി.പി.ഒമാരായ ബിമല്‍മിത്ര, ഗിരി, ഹരീഷ്കുമാർ, രാകേഷ് റോഷൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+