കായികമേഖലയുടെ തിലകക്കുറിയായി ജിവി രാജ സ്പോർട്സ് സ്കൂൾ മാറും: വി അബ്ദുൽ റഹ്മാൻ
തിരുവനന്തപുരം: ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ 16 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്ന് കായികമന്ത്രി വി അബ്ദുൽ റഹ്മാൻ. നവീകരണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക വിദ്യാലയമായി ജി വി രാജ സ്കൂൾ മാറും. സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമാണ് സ്കൂൾ നവീകരണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്, ആധുനിക സിന്തറ്റിക് ഗ്രാസ് ഫുട്‌ബോൾ കോർട്ട്, മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം എന്നിവ നിർമിക്കും. കൂടാതെ ഹൈടെക് ജിംനേഷ്യം, ഹോക്കി ടർഫ്, സ്മാർട്ട് ക്ലാസ്‌റൂമുകൾ, ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റൽ എന്നിവയും ജി.വി. രാജയിൽ ഒരുങ്ങുന്നുണ്ട്. ഒട്ടുമിക്ക പദ്ധതികളുടേയും നിർമാണം പൂർത്തിയായി.അവശേഷിക്കുന്ന ജോലികൾ കൂടി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
Recommended Video
അടുത്ത അധ്യയന വർഷം വിദ്യാർഥികളെത്തുമ്പോൾ ആധുനിക രീതിയിൽ ഇവിടെ ക്ലാസുകൾ ആരംഭിക്കാൻ കഴിയും. കായിക പഠന മേഖലയിൽ ലോകത്തെ നൂതന സംവിധാനങ്ങളെല്ലാം ജി.വി. രാജയിലുണ്ട്. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ തിലകക്കുറിയായി ജി.വി. രാജ സ്‌കൂൾ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications