സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എകെജി സെന്ററിലേക്ക് പന്നിപ്പടക്കം എറിഞ്ഞവര്‍: വിവി രാജേഷ്
തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് എന്ന ആരോപണം തള്ളി ബി ജെ പി. സി പി ഐം എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ പന്നി പടക്കം എറിഞ്ഞവര്‍ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചത് എന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആരോപിച്ചു.
നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ച് പിടിക്കാനാണ് സി പി ഐ എം സ്വന്തം ഓഫീസ് ആക്രമിച്ചത് എന്നും ഇന്നലെ തിരുവനന്തപുരത്ത് എ ബി വി പി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ പിടികൂടണം എന്നും വി വി രാജേഷ് ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.
മകനുള്ള അംബാനിയുടെ സ്നേഹസമ്മാനം ദുബായിലെ ആഢംബര വീട്; വില എത്രയെന്നറിയാമോ?

സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു. ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലെറിയുകയായിരുന്നു.

ഇതിന് ശേഷം ഉടന്‍ തന്നെ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആറ് പേരാണ് പുറത്ത് വന്ന സി സി ടി വി ദൃശ്യങ്ങളിലുള്ളത്. ബൈക്കുകള്‍ നിര്‍ത്താതെ തന്നെ വന്ന് വേഗതയില്‍ കല്ലെറിഞ്ഞ് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം പുറത്ത് വന്ന സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ മനസിലാകുന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബി ജെ പിയും യു ഡി എഫും നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് സി പി ഐ എം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമോ? നേതൃയോഗം വിളിച്ച് സിപിഎം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കും

അതേസമയം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആക്രമണം നടന്ന ജില്ലാ കമ്മിറ്റി ഓഫീസും പരിസരവും മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്നും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും സുന്ദരന്‍ ആര്? കിം നാം ജൂണ്‍ ഹെന്റി കാവിലിനെ പിന്തള്ളിയോ?