Get Updates
Get notified of breaking news, exclusive insights, and must-see stories!

'മീശ'ക്കാരന്‍ കുറ്റം സമ്മതിച്ചു, പെണ്‍കുട്ടികളെ വലയിലാക്കുന്ന ട്രിക്ക് ഇങ്ങനെ, മോഷണക്കേസിലും പ്രതി

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റില്‍ റീല്‍സ് താരം വിനീത് കുറ്റം സമ്മതിച്ചു. പ്രത തെറ്റ് പറ്റിപ്പോയെന്ന് സമ്മതിച്ചിട്ടുണ്ട്. ആരും പരാതി നല്‍കാത്തതാണ് പ്രചോദനമായതെന്നും പൊലീസ് അറിയിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടി ഇയാള്‍ര്രൊപ്പം റീല്‍സിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വിനീത് മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കന്റോന്‍മെന്റ്, കിളിമാനൂര്‍, കല്ലമ്പലം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകളുമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Recommended Video

cmsvideo
    മീശക്കാരൻ ഉണ്ണി മുകുന്ദൻ കെണിയൊരുക്കുന്നത് ഇങ്ങനെ | *Crime

    1

    ഇയാള്‍ പെണ്‍കുട്ടികളെ സമീപിക്കുന്ന രീതിയെ കുറിച്ചും പൊലീസ് വിശദീകരിച്ചു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം അവര്‍ക്ക് വേറെ ആള്‍ക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതി നടിക്കും. തുടര്‍ന്ന് ഇയാള്‍ക്ക് തന്നെ വിശ്വാസം വരുന്നതിന് വേണ്ടി പെണ്‍കുട്ടി, ഇ മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേര്‍ഡും നല്‍രും.

    2

    തുടര്‍ന്ന് ആ പെണ്‍കുട്ടിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുക ഇയാളായിരിക്കും. പെണ്‍കുട്ടി പിന്നീട് കോണ്‍ടാക്ട് ചെയ്തിട്ടില്ലെങ്കില്‍ അവരൊന്നിച്ചുള്ള ചിത്രം അക്കൗണ്ടില്‍ സ്‌റ്റോറിയായി ഇടും. അങ്ങനെയുള്ള സമ്മര്‍ദ്ദം വഴി പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ പറയുന്നത് എന്തും അനുസരിക്കേണ്ടി വരും.

    3

    പൊലീസിലെ രാജിവച്ച് ഒരു ചാനലില്‍ ജോലി ചെയ്യുകയാണെന്നാണ് ഇയാള്‍ പലരോടും പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തിയിരുന്നു. ഇയാള്‍ നിരവധി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നതായാണ് പുതിയ പരാതികള്‍.

    4

    വിനീത് ഇന്‍സ്റ്റഗ്രാം, ഇമെയില്‍ ഐഡി പാസ്വേര്‍ഡുകള്‍ കൈക്കാലാക്കി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വീട്ടമ്മയായ യുവതിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചത്. പീഡനക്കേസില്‍ വിനീത് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ യുവതികള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇനിയും പരാതികള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

    5

    സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിനീത്, സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം ഐ ഡി,, ഈ മെയില്‍ ഐ ഡി എന്നിവയുടെ പാസ്വേര്‍ഡും വിനീത് കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ വിനീതിന്റെ ഫോണ്‍ കോള്‍ എടുത്തിരുന്നില്ല.

    6

    കൂടാതെ വിനീത് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ രേഖാമൂലം പരാതി നല്‍കിയില്ല. ശാരീരികമായി ചൂഷണം ചെയ്തിട്ടില്ലെന്നും മര്‍ദ്ദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇവര്‍ പറയുന്നത്. കൂടാതെ ഫോണ്‍ വിളിച്ച് എടുക്കായതോടെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.

    7

    കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യല്‍ മീഡിയ താരം വിനീത് അറസ്റ്റിലാവുന്നത്. കാര്‍ വാങ്ങാന്‍ ഒപ്പം ചെന്ന വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ എത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച മറ്റ് യുവതികളുമായുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. .

    8

    ടിക് ടോക്ക് അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. ഒട്ടേറെ ഫാന്‍സും ഇയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പീഡന പരാതി പുറത്തുവന്നതോടെ കൂടുതല്‍ പരാതികളാണ് വിനീതിനെതിരെ ഉയരുന്നത്. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞുനല്‍കിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുക.

    റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+