ശംഖുമുഖത്തെ ദുരിതക്കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകുമോ?
തിരുവനന്തപുരത്തെത്തുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു ശംഖുമുഖം ബീച്ച്.നഗരത്തിലെ സായാഹ്നങ്ങളെ മനോഹരമാക്കിയിരുന്ന ശംഖുമുഖം തീരം പൂർണമായും കടലെടുത്തു കഴിഞ്ഞിരിക്കുന്നു. സഞ്ചാരികളുടെ വരവ് നന്നേ കുറഞ്ഞു.
കൊവിഡ് രൂക്ഷമായതോടെ നിയന്ത്രണങ്ങൾ വന്നപ്പോൾ അത് തീരദേശ മേഖലയ്ക്കും വില്ലനായി. കഴിഞ്ഞകാലങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റും ശക്തമായ കടൽക്ഷോഭവും തീരത്തേക്കുള്ള പാതയേയടക്കം തകർത്തു തരിപ്പണമാക്കി. ഇവിടെ നടക്കേണ്ടിയിരുന്ന പതിവ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതും സ്ഥിരം കാഴ്ചയാണ്.

വിഴിഞ്ഞം തുറമുഖനിർമ്മാണമാണ് ശംഖുമുഖത്തെ വിഴുങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. കടൽ കയറി വിമാനത്താവളത്തിന്റെ മതിൽ വരെ എത്തിക്കഴിഞ്ഞതായും പ്രദേശവാസിയായ ബിനു പറയുന്നു. മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നതോടൊപ്പം ഇഴജന്തുക്കളുടെ ശല്യവും തീരദേശത്തെ കൂടുതൽ ദുരിത്തിലാഴ്ത്തുന്നു. ശൗചാലയം പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ബിനു.
കടൽത്തീരം സംരക്ഷിക്കാൻ സർക്കാർ മുൻകൈയ്യെടുക്കണമെന്ന് ശംഖുമുഖത്തെ ലൈഫ് ഗാർഡ് ഗോഡ്സൺ പറയുന്നു.സർക്കാർ സംവിധാനങ്ങൾ ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകണം. ഉയർന്ന തിരമാലകൾ കടലിൽ രൂപപ്പെടുന്നത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. തീരദേശ മേഖലയിൽ എപ്പോഴും എന്തും സംഭവിക്കാമെന്നും ജനങ്ങൾ വിഷമഘട്ടത്തിലാണെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍
കടലേറ്റത്തിന് കാരണമാകുന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും തടയിടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.പരന്ന മണൽതിട്ടകളുള്ള ശംഖുമുഖത്തെ പഴയകാല പ്രതാപത്തിലേക്ക് കൊണ്ടുവരാൻ സർക്കാരും ജില്ല ഭരണകൂടവും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
കേരളത്തിലെ പ്രളയക്കാലത്ത് താങ്ങായ മത്സ്യതൊഴിലാളികളുടെ ദുരിത ജീവിതം ഇന്നാട്ടിലെ ഓരോ മനുഷ്യൻ്റെയും മനസ്സ് നോവിക്കുന്നുണ്ട്. തീരദേശത്തെ ജനതയ്ക്കൊപ്പം അണിചേരാൻ സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
പൊള്ളയായ വാഗ്ദാനങ്ങളല്ല ഇവിടുള്ളവർക്ക് വേണ്ടത്, മറിച്ച് നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ പ്രഖ്യാപിച്ച് ഇവരെക്കൂടി ചേർത്ത് നിർത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.
ക്യൂട്ട് ലുക്കിൽ വൈഭവി ഉപാധ്യായ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications