വർക്കല സീറ്റ് ബിഡിജെഎസിന് സീറ്റ്: പ്രതിഷേധവുമായി ബിജെപി, താമര ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണമെന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ അവശേഷിക്കെ വർക്കലയിൽ ബിജെപി പ്രതിഷേധം ശക്തമാകുന്നു. എൻഡിഎ സഖ്യകക്ഷിയായ ബിഡിഎസിന് വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെതിരെയാണ് പ്രതിഷേധം. ബിജെപിക്ക് വിജയസാധ്യതയും ശക്തമായ സംഘടനാ സംവിധാനവുമുള്ള വർക്കല മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബിജെപി പ്രവർത്തകരുടെ നിലപാട്. വർക്കലയിൽ താമര ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി മതിയെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ന് നടന്ന പ്രതിഷേധം സ്ത്രീകളടക്കം നൂറു കണക്കിന് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്.
എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് വർക്കല സീറ്റ് നൽകിയതിലെ പ്രതിഷേധമാണ് ഇന്ന് അണപൊട്ടി പുറത്ത് വന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വർക്കല മുൻസിപ്പാലിറ്റിയിൽ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ചവെച്ചത്. മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനവും ശക്തമാണ്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വർക്കല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി മതിയെന്ന് പ്രാദേശിക നേതൃത്വം ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിരുന്നു.

സീറ്റ് വിഭജനം ആരംഭിച്ചതോടെയാണ് കൊല്ലം ജില്ലയിൽ ലഭിക്കുന്ന രണ്ട് സീറ്റുകളിൽ ഒന്ന് കഴിഞ്ഞ തവണ മത്സരിച്ച വർക്കലയായിരിക്കണമെന്ന്ബിഡിജെഎസാണ് നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് ബിജെപി നേതൃത്വം വർക്കല സീറ്റ് ബിഡിജെഎസിന് നൽകുകയായിരുന്നു. എസ്ആർഎം അജിയെയാണ് ബിഡിജെഎസ് സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുതൽ തന്നെ പ്രാദേശിക ഘടകത്തിനുള്ളിൽ അതൃപ്തി നിലനിന്നിരുന്നു. ഇത് പ്രതിഷേധമായി രൂപപ്പെട്ടത്. വർക്കലയിൽ ബിജെപിക്കുള്ളത് പോലെ ബിഡിജെഎസിന് ഒരു മണ്ഡലം കമ്മിറ്റിയോ അതിന് താഴെയുള്ള സംവിധാനങ്ങളോ വർക്കലയിൽ ഇല്ലെന്നും ബിജെപി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥി ചിഹ്നത്തിൽ തന്നെ മത്സരിക്കുന്ന വേണമെന്ന ആവശ്യവുമായാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ പ്രതിഷേധ പ്രകടനത്തിൽ ബിജെപി നേതാക്കൾ ആരും പങ്കെടുത്തിരുന്നില്ല. പ്രതിഷേധത്തിൽ ബിജെപിക്ക് പങ്കില്ലെന്നാണ് നേതൃത്വം ഈ സംഭവത്തിന് നൽകുന്ന വിശദീകരണം.












Click it and Unblock the Notifications