നേമത്ത് ശിവൻകുട്ടി..അരുവിക്കര ഉൾപ്പെടെ 3 ഇടത്ത് കടുപ്പം..തിരുവനന്തപുരത്ത് 11 ഉറപ്പിച്ച് സിപിഎം
തിരുവനന്തപുരം; ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള തലസ്ഥാനത്ത് ഇക്കുറി പല മണ്ഡലങ്ങളിലും കടുത്ത ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങിയത്. പ്രത്യേകിച്ച് സിറ്റിംഗ് സീറ്റായ നേമത്ത്. കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാനായി സിപിഎമ്മും ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ വിജയം ഉറപ്പിക്കാൻ കോൺഗ്രസും തുനിഞ്ഞിറങ്ങിയതോടെയാണ് മത്സരം കടുത്തത്.
എന്തൊക്കെ സംഭവിച്ചാലും ഇത്തവണ മണ്ഡലം കൈവിടില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം കെ മുരളീധരനിലൂടെ അട്ടിമറി പ്രതീക്ഷയാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ 2016 ൽ കൈവിട്ട മണ്ഡലം ഇക്കുറി തിരിച്ച് പിടിക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തൽ.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

മുന്നണിയുടെ പ്രതീക്ഷകൾ
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കടുത്ത മത്സരം കാഴ്ചവെയ്ക്കാനായെന്ന വിലയിരുത്തലിലാണ് മൂന്ന് മുന്നണികളും. കെ മുരളീധരൻ വന്നതോടെ മുൻപ് അഞ്ച് തവണ വിജയിച്ച മണ്ഡലം കോൺഗ്രസിനൊപ്പം ഇത്തവണ നിൽക്കുമെന്നും കോൺഗ്രസ് പറയുന്നു. അതേസമയം കുമ്മനം രാജശേഖരനിലൂടെ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ബിജെപി വിരുദ്ധ വോട്ടുകൾ
8000 മുതൽ 12,000 വരെ വോട്ടുകളുടെ ഭൂരിപക്ഷം കുമ്മനത്തിന് ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടായിരത്തോളം വോട്ടിനാണ് ബിജെപി മണ്ഡലത്തിൽ വിജയിച്ചത്. ബിജെപി വിരുദ്ധ വോട്ടുകൾ യുഡിഎഫിനും എൽഡിഎഫിനും ഇടയിൽ ഭിന്നിച്ച് പോയെന്നും പാർട്ടി പ്രതീക്ഷിക്കുന്നു.

സിപിഎം പറയുന്നത്
അതേസമയം ഇത്തവണ നേമം ശിവൻകുട്ടിയിലൂടെ പിടിക്കുമെന്ന് സിപിഎം ഉറച്ച് വിശ്വസിക്കുന്നു. നേമത്ത് കഴിഞ്ഞ തവണത്തേത് പോലെ യുഡിഎഫ് മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് മറിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടി വോട്ടുകൾ തന്നെ നേടിയാൽ അനായാസ വിജയം മണ്ഡലത്തിൽ ശിവൻകുട്ടിക്ക് ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ നിഗമനം.

ന്യൂനപക്ഷ വോട്ടുകൾ
മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്ന ആശങ്ക ബിജെപി നേരത്തേ മുന്നോട്ട് വെച്ചിരുന്നു. ഇതിനിടയിൽ തങ്ങളുടെ വോട്ട് മണ്ഡലത്തിൽ സിപിഎമ്മിനാണ് നൽകിയതെന്ന് എസ്ഡിപിഐ നേരത്തേ വെളുപ്പെടുത്തിയിരുന്നു. മണ്ഡലത്തിൽ ബിജെപിക്കെതിരെ എൽഡിഎഫിന്റെ വിജയ സാധ്യത പരിഗണിച്ചാണ് വോട്ട് നൽകിയതെന്നായിരുന്നു എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയത്.

11 സീറ്റുകൾ വരെ
അതേസമയം ജില്ലയിലാകെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചുവെന്ന വിലയിരുത്തലിലാണ് സിപിഎം. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ തവണ 9 ഇടത്താണ് എൽഡിഎഫ് ജയിച്ചത്. എന്നാൽ ഇത്തവണ ആകെയുള്ള 14 മണ്ഡലങ്ങളിൽ 11 ഉം നേടാനാകുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു.

കഴക്കൂട്ടത്തും കാട്ടകടയിലും
ബിജെപിക്ക് വേരോട്ടമുള്ള അവര്‍ വിജയപ്രതീക്ഷ അധികം വെച്ചുപുലര്‍ത്തുന്ന കഴക്കൂട്ടത്തും കാട്ടക്കടയിലും സിപിഎം തന്നെ വിജയിക്കും. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ കടുത്ത മത്സരം കാഴ്ച വെച്ചിരുന്നു. എന്നാൽ വിജയിക്കാൻ തക്ക പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മാത്രമല്ല എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകളെല്ലാം പെട്ടിയിൽ വീണെന്നാണ് വിലയിരുത്തുന്നത്.

വോട്ട് മറിച്ചില്ലെന്ന്
ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് വോട്ട് മറിച്ചിട്ടില്ലെന്നും എൽഡിഎഫ് വിശ്വസിക്കുന്നു. ഇവിടെ എൽഡിഎഫ് വോട്ടുകൾ ബിജെപി നേടുകയും ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കുകയും ചെയ്താൽ മാത്രമേ അട്ടിമറി ഉണ്ടാകാൻ സാധ്യത ഉള്ളൂവെന്നാണ് സിപിഎം വിലയിരുത്തുന്നത്.

പ്രതീക്ഷ ഇല്ല
ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വട്ടിയൂര്‍ക്കാവ്,വാമനപുരം, പാറശാല, നെടുമങ്ങാട് എന്നീ മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാനാകും. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നിവടങ്ങളിൽ മത്സരം കടുപ്പിക്കാനായെങ്കിലും വിജയിക്കാനാകുമെന്ന പ്രതീക്ഷ നേതൃത്വത്തിന് ഇല്ല.
ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications