Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ലക്ഷത്തിന്റെ ലോട്ടറി സമ്മാനം; പിന്നാലെ മദ്യ സല്‍ക്കാരം, ശേഷം മരണം; ഭാഗ്യവാന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: മദ്യസല്‍ക്കാരത്തിനിടെ ലോട്ടറി അടിച്ച ഭാഗ്യവാന്റെ ദുരൂഹ മരണം. 80 ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാനാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജി വിലാസത്തില്‍ സജീവ് ആണ് മരണപ്പെട്ടത്. 35 വയസായിരുന്നു. ലോട്ടറി അടിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് സജീവ് സൃഹൃത്തിന്റെ വീട്ടില്‍ മദ്യസല്‍ക്കാരം സംഘടിപ്പിച്ചത്. ഇതിനിടെയുണ്ടായ തര്‍ക്കത്തിനിടെ സജീവിന് പരിക്കേറ്റിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിടെയാണ് മരണം. മദ്യസല്‍ക്കാരത്തിനിടെ വീടിന്റെ മണ്‍തട്ടിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടുമുറ്റത്ത് നിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍ തോട്ടത്തിലേക്കാണ് സജീവ് വീണത്. തുടര്‍ന്ന് ശരീരത്തിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.

kerala lottery

ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്‌റ്റോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ഇദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. ഒന്നാം തീയതി രാത്രി ഒമ്പത് മണിക്കാണ് സുഹൃത്തായ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ ഒരുമിച്ച് കൂടി മദ്യ സല്‍ക്കാരം നടത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+