തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാളികള്‍ക്ക് മദ്യം ആവശ്യമില്ല, അത് ലോക്ഡൗണ്‍ കാലത്ത് കണ്ടതാണ്: വിഎം സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ വരുന്നത് ജനങ്ങളെ നശിപ്പിക്കാനാണ് എന്ന് മുന്‍ കെ പി സി സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍. കേരള മദ്യനിരോധന സമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എം സുധീരന്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് മദ്യം ആവശ്യമില്ല എന്ന് കൊവിഡ് കാലത്ത് തെളിഞ്ഞതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. 64 ദിവസം അന്ന് സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടും ഒന്നും സംഭവിച്ചില്ല എന്നും വി എം സുധീരന്‍ പറഞ്ഞു. കൂടുതല്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതും പൂട്ടിയവ തുറക്കുന്നതും ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടാനാണ് എന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

sd

'മദ്യവ്യാപനത്തിനെതിരേ, പുതിയ മദ്യശാലകള്‍ തുറക്കുന്നതിനെതിരേ' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ സമരം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് എല്‍ എം എസിന് സമീപം പൊലീസ് തടയുകയും ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി എം രവീന്ദ്രന്‍ അധ്യക്ഷനായി.

'ബാലചന്ദ്രകുമാറിന്റെ ലാപ്പും പെന്‍ഡ്രൈവും എവിടെ? പ്രോസിക്യൂഷനെ കോടതി വലിച്ച് കീറിയില്ലേ?'; രാഹുല്‍ ഈശ്വര്‍'ബാലചന്ദ്രകുമാറിന്റെ ലാപ്പും പെന്‍ഡ്രൈവും എവിടെ? പ്രോസിക്യൂഷനെ കോടതി വലിച്ച് കീറിയില്ലേ?'; രാഹുല്‍ ഈശ്വര്‍

ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ഓര്‍ഗനൈസര്‍ ഫാ. ജോണ്‍ അരീക്കല്‍, മുന്‍ എം എല്‍ എ ടി ശരത്ചന്ദ്ര പ്രസാദ്, കേരള മദ്യനിരോധന സമിതി ഭാരവാഹികളായ ഇ എ ജോസഫ്, ഏട്ടന്‍ ശുകപുരം, ശശികല, പി. മോഹനകുമാരന്‍, ജോയ് അയിരൂര്‍, കേരള മദ്യനിരോധന സമിതി വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫ. ഒ എ ചിന്നമ്മ, ഷീബാ തെക്കേടത്ത്, ജില്ലാ ചെയര്‍മാന്‍ വി എസ് ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

നേരത്തെ സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി വി എം സുധീരന്‍ രംഗത്തെത്തിയിരുന്നു. 2016ലും 2021ലും നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്‌നമായ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Thiruvananthapuram
English summary
Kerala people did not need alcohol says former KPCC President VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X