തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവു മരിച്ചു: പ്രതി കടന്നുകളഞ്ഞെന്ന്!
തിരുവനന്തപുരം: നഗരത്തിൽ ലഹരിമാഫിയയുടെ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. പടിഞ്ഞാറേക്കോട്ട ശ്രീവരാഹം പുന്നപുരം സ്വദേശി ശിവരാജന്റെയും ശാലിനിയുടെയും മകൻ ശ്യാം എന്ന മണിക്കുട്ടനാണ് (28) മരിച്ചത്. കേസിലെ മുഖ്യപ്രതി നഗരത്തിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ശ്രീവരാഹം സ്വദേശി അർജുനാണ് ഇന്നലെ രാത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിന്തുടർന്നെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടത്.
മണിക്കുട്ടന് സഹായവുമായെത്തിയ ഉണ്ണിക്കണ്ണൻ, വിമൽ എന്നിവർക്കും കുത്തേറ്റതായി പൊലീസ് പറഞ്ഞു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശ്രീവരാഹം സ്വദേശികളായ രജിത്ത് (24), മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തിലെ നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് ലഹരിമരുന്ന് സംഘത്തിലുമുൾപ്പെട്ട രണ്ട് സംഘങ്ങളിലെ അംഗങ്ങളായ ഇരുകൂട്ടരും തമ്മിൽ മുമ്പുണ്ടായ വഴക്കിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവമെന്നാണ് പൊലീസ് പറയുന്നത്. അർജുനനെ പിടികൂടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.












Click it and Unblock the Notifications