ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊറോണ; മന്ത്രി എസി മൊയ്തീന്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: മന്ത്രി എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടത്. തുടര്‍ന്ന് മന്ത്രിയും ഓഫീസിലെ മറ്റു ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിക്ക് കൊറോണ പരിശോധന നടത്താനും തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ അനക്‌സ് ഒന്നിലെ അഞ്ചാംനില പൂര്‍ണമായും അടച്ചു. തിരുവനന്തപുരം ജില്ലയില്‍ കൊറോണ വ്യാപനം ശക്തമാണ്. സെക്രട്ടറിയേറ്റിലെ തീപിടത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെയാണ് കഴിഞ്ഞദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നത്.
അതേസമയം, സംസ്ഥാനത്ത് കൊറോണ വ്യാപിക്കുകയാണ്. ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ
13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൂടുതലും തിരുവനന്തപുരത്താണ്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), ആഗസ്റ്റ് 24ന് മരണമടഞ്ഞ പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ആഗസ്റ്റ് 23ന് മരണമടഞ്ഞ ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), വട്ടവിള സ്വദേശി ദേവനേശന്‍ (74), ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), ചെങ്കല്‍ സ്വദേശി ഓമന (53), വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണമടഞ്ഞ പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരണമടഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരണമടഞ്ഞ പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), ജൂലൈ 30ന് മരണമടഞ്ഞ പൂവാര്‍ സ്വദേശിനി മേരി (72) എന്നിവര്‍ക്കെല്ലാം രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 445 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും.
കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്, മമത, പവാര്‍...