തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണുപൊട്ടിക്കുന്ന ഗുരു, കണ്ണടച്ചിരിക്കുന്ന നീതി; നമ്മുടെ സിസ്റ്റം മാറിയേ തീരു; മുരളി തുമ്മാരുകുടി

Google Oneindia Malayalam News

തിരുവനന്തപുരം: 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപിക ക്ലാസ് മുറിയില്‍ നിന്ന് എറിഞ്ഞ പേന കൃഷ്ണമണിയില്‍ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ കോടതി ശിക്ഷ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. മലയിന്‍കീഴ് കണ്ടല ഗവ. സ്‌കൂളിലെ മുന്‍ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷ് കഠിന തടവിന് വിധിച്ചത്.

''എടുത്ത് കൊണ്ട് പോകൂ നിങ്ങളുടെ തേപ്പ് കഥകൾ'', പാലാ കൊലപാതകത്തിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ''എടുത്ത് കൊണ്ട് പോകൂ നിങ്ങളുടെ തേപ്പ് കഥകൾ'', പാലാ കൊലപാതകത്തിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ

പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം അധിക തടവും അനുഭവിക്കണം. മാറനല്ലൂര്‍ കണ്ടല ചിറയ്‌ക്കോട് പുത്തന്‍വീട്ടില്‍ എസ് അല്‍ അമീന്റെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. 2005ലായിരുന്നു കേസിന് അസ്പദമായ സംഭവം നടന്നത്. അല്‍ അമീന്‍ അന്ന് മൂന്നാം ക്ലാസിലായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

1

കണ്ണുപൊട്ടിക്കുന്ന ഗുരു, കണ്ണടച്ചിരിക്കുന്ന നീതി എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ് മുരളി തുമ്മാരുകുടിയുടെ പ്രതികരണം. വായിച്ച് ഏറെ സങ്കടം തോന്നിയ വാര്‍ത്തയാണിതെന്ന് അദ്ദേഹം പറയുന്നു. കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

2

മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഒരു കുട്ടി ക്ലാസ്സില്‍ ശ്രദ്ധിക്കാത്തതിന് അദ്ധ്യാപിക കുട്ടിയുടെ നേരെ പേന എറിയുന്നു. അത് കണ്ണില്‍ തറച്ച് കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു. ജീവിതത്തില്‍ എക്കാലവും പിന്നെ നഷ്ടങ്ങളാണ്, ജീവിതാന്ത്യം വരെ. കേസ് കോടതിയിലെത്തി. പതിനഞ്ചു വര്‍ഷം എടുത്തു വിചാരണ തീരാന്‍! ഇപ്പോള്‍ അദ്ധ്യാപികയെ കുറ്റക്കാരി എന്നു കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നു.

3

നല്ല കാര്യം വൈകിയാണെങ്കിലും തെറ്റുകാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചല്ലോ. പക്ഷെ ഇതിനിടക്ക് അധ്യാപിക സസ്‌പെന്‍ഷന്‍ ഒക്കെകഴിഞ്ഞ് വീണ്ടും പത്തു വര്‍ഷം പഠിച്ചിച്ചുവത്രെ. കുട്ടികളോട് ഇത്രയും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുന്ന ഒരാളെ വീണ്ടും ക്ലാസിലേക്ക് പറഞ്ഞയച്ച നമ്മുടെ സിസ്റ്റം മാറിയേ തീരു. പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒന്നാമത്തെ കോടതിയാണ് കഴിഞ്ഞിരിക്കുന്നത് എന്നാണ് മനസ്സിലായത്. ഇനി ഹൈക്കോടതിയുണ്ട്. അതിനു മീതെ സുപ്രീം കോടതിയുണ്ട്. ഇതെല്ലാം കഴിഞ്ഞു വരുമ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം.

4

സ്‌കൂളില്‍ പഠിക്കാന്‍ ചെന്നിട്ട് ജീവിതം തന്നെ മുരടിച്ചുപോയ ആ കുട്ടിക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ല. ആ സ്‌കൂളില്‍ ഏതെങ്കിലും ചെറിയൊരു ജോലി നല്കുകയാണ് സിസ്റ്റത്തിന് ചെയ്യാവുന്ന മിനിമം കാര്യം. കാമ്പസിനെ നടുക്കിയ മറ്റൊരു ക്രൂരത ഇന്നലെ നമ്മള്‍ കണ്ടു. കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഇത് പന്ത്രണ്ടാമത്തെ ആണെന്നും വായിച്ചു. ഈ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടോ? ജയിലില്‍ ഉണ്ടോ അതോ പുറത്താണോ?.

5

Justice delayed is justice denied എന്ന് ഏറെ പഴക്കമുള്ള ചൊല്ലാണ്. കുറ്റവാളികള്‍ സമയബന്ധിതമായി ശിക്ഷിക്കപ്പെടുമ്പോള്‍ ആണ് കുറ്റത്യങ്ങള്‍ കുറയുന്നത്. അത് കൈക്കൂലിയാണെങ്കിലും കൊലപാതകം ആണെങ്കിലും. തെറ്റു ചെയ്യുന്നതിന് പ്രത്യാഘാതം ഉണ്ടാകണം. അത് പ്രത്യക്ഷമായും വേഗത്തിലും കാണാതെ വരുന്നത് കൊണ്ടാണ് കുറ്റ കൃത്യം ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ നേരിട്ട് ശിക്ഷ കൊടുക്കുന്നത്.

6

അതുകൊണ്ടാണ് പോലീസുകാര്‍ പ്രതികളെ മര്‍ദ്ദിക്കുന്നതിനെ സമൂഹം പിന്തുണക്കുന്നത്. ഇതുകൊണ്ടാണ് ബലാല്‍സംഗ കേസിലെ പ്രതികള്‍ 'എന്‍കൗണ്ടറില്‍' കൊല്ലപ്പെടുമ്പോള്‍ സാധാരണ ജനം ആശ്വസിക്കുന്നത്. ഇതൊന്നും ശരിയായ കാര്യമല്ല. അതുകൊണ്ടുതന്നെ നീതി കുറച്ചുവേഗത്തിലാക്കാന്‍ കൂടുതല്‍ ശ്രമം വേണം'.

'നിങ്ങള്‍ ഉദ്ദേശിക്കുന്ന പെണ്ണല്ല ഞാൻ, കുറേ ദിവസമായി മസാല പരിപാടി', വിനുവിനെ എയറിലാക്കി അനിത പുല്ലായിൽ'നിങ്ങള്‍ ഉദ്ദേശിക്കുന്ന പെണ്ണല്ല ഞാൻ, കുറേ ദിവസമായി മസാല പരിപാടി', വിനുവിനെ എയറിലാക്കി അനിത പുല്ലായിൽ

Recommended Video

cmsvideo
എന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയത് നീതിനയുടെ ആ വാക്ക്..ശേഷം ആ കത്തികൊണ്ട്

Thiruvananthapuram
English summary
Muralee Thummarukudy response in the incident where teacher threw pen and student lost his sight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X