ട്രിവാൻഡ്രം ക്ലബിൽ പണം വെച്ച് ചീട്ട് കളി; 9 പേർ അറസ്റ്റിൽ പിടിച്ചെടുത്ത് 5 ലക്ഷത്തിലേറെ രൂപ
തിരുവനന്തപുരം:തിരുവനന്തപുരത്ത് പണംവച്ച് ചീട്ട് കളിച്ച സംഭവത്തിൽ 9 പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബുകളിൽ ഒന്നായ ട്രിവാൻഡ്രം ക്ലബിൽ ആയിരുന്നു ചീട്ടുകളി. തിരുവനന്തപുരം, കോട്ടയം, വർക്കല സ്വദേശികളാണുൾ ആണ് പിടിയിൽ ആയത്. ഇവരിൽ നിന്നു 5 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തതായി ആണ് പോലീസ് പറഞ്ഞത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് മ്യൂസിയം പോലീസ് പരിശോധനയ്ക്ക് എത്തിയത്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം ഡി എസ് ആർ വിനയകുമാറിന്റെ പേരിൽ ആണ് മുറി എടുത്തിരുന്നത് എന്നാണ് പോലീസ് നൽകുന്ന വിവരം എന്നാണ് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നത്.

സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ ആണ് വിനയകുമാർ. ആരാണ് തൻറെ പേരിൽ മുറിയെടുത്തത് എന്ന് അറിയില്ലെന്നു വിനയകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു.
ചീട്ടുകളിച്ച സംഭവത്തിൽ ഏഴ് പേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് ആണ് രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. 5.6 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു. പണം വെച്ച് ചീട്ടുകളിക്കുന്ന് എന്ന രഹസ്യവിവരത്തെ തുടർന്നാണ് വൈകീട്ട് 7 ഓടെ മ്യൂസിയം പോലീസ് ട്രിവാൻഡ്രം ക്ലബിലേക്ക് എത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പർ ക്വാട്ടേഴ്സിൽ നിന്നാണ് ഇവരെ പിടികൂടിയത്.
സംഘം എത്തിയ കാറും പോലീസ് പരിശോധിച്ചു.












Click it and Unblock the Notifications