Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഖി ഫണ്ട്: ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി, ഒരു ചില്ലിക്കാശു പോലും വകമാറ്റിയിട്ടില്ല

തിരുവനന്തപുരം: ഓഖി ദുരന്തത്തെതുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റുമായി ലഭിച്ച തുക വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ഫണ്ടിലേക്ക് ലഭിച്ച തുക മുഴുവന്‍ മത്സ്യബന്ധന മേഖലയ്ക്കും തൊഴിലാളികള്‍ക്കുമായാണ് ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഇതില്‍ നിന്ന് ഒരു ചില്ലിക്കാശ് മറ്റൊന്നിനും വകമാറ്റിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 107 കോടി രൂപയും എസ്ഡിആര്‍എഫില്‍ 111 കോടി രൂപയുമാണ് ഒഖി ദുരന്ത സഹായമായി ലഭിച്ചത്. ഇത്തരത്തില്‍ ആകെ ലഭിച്ച 218 കോടി രൂപയില്‍ വിവിധ പദ്ധതികള്‍ക്കായി ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മറ്റു പദ്ധതികള്‍ക്കായി ഇനി പ്രതീക്ഷിക്കുന്നു.

Pinarayi Vijayan

അതോടെ മൊത്തം ചെലവ് 201.69 കോടി രൂപയാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാര്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 65.68 കോടിയാണ്. മല്‍സ്യബന്ധന മേഖലയില്‍ പുതിയ ചില പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അത് നടപ്പിലാക്കുന്നതോടെ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും മുഖ്യമന്ത്രി പുറത്തുവിടുകയും ചെയ്തു.

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം വകമാറ്റി ചെലവഴിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രി ഓഖി ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+