അരുവിക്കരയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപ്പെടുത്തിയത് മകന്‍
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. 72കാരിയായ നന്ദിനിയെ കൊന്നത് താന്‍ തന്നെയാണെന്ന് മകന്‍ ഷിബു മൊഴി നല്‍കി. ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ക്രിസ്‌തുമസിന്റെ തലേന്ന് 24ാം തിയതിയാണ് വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അമ്മയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അന്ന് മകന്‍ പൊലീസുകാരോട് പറഞ്ഞത്.

എന്നാല്‍ സംശയം തോന്നി വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് നന്ദിനിയുടെ ദേഹത്ത് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ മകന്‍ ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷിബു സ്ഥിരമായി നന്ദിതയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ മൊഴി നല്‍കിയത്.
പോസ്‌റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. മദ്യലഹരിയില്‍ താന്‍ അമ്മയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഷിബു പൊലീസിനു മൊഴി നല്‍കിയത്. മര്‍ദനമേറ്റ് അമ്മ കൊല്ലപ്പെടുകയായിരുന്നുവെന്നും ഷിബു വളിപ്പെടുത്തി. നേരത്തെ സൈന്യത്തില്‍ ജോലി ചെയ്‌തിരുന്ന ഷിബു നാട്ടിലെത്തി സാധാരണ തൊഴിലുകള്‍ എടുത്താണ് ജീവിക്കുന്നത്.












Click it and Unblock the Notifications