Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് എത്തിയാല്‍ താമസത്തിനായി കറങ്ങി നടക്കേണ്ട; ഇവിടെ വന്നാല്‍ പൊലീസ് കാവലില്‍ കിടന്നുറങ്ങാം...

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പല ജില്ലകളിൽ നിന്നും തിരുവനന്തപുരത്തെത്തുന്നവർക്ക് ഇനി സുരക്ഷിതമായി പൊലീസ് കാവലിൽ കിടന്നുറങ്ങാം. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കേരള പൊലീസിൻ്റെ എ.സി ഡോർമെട്രി സംവിധാനം ഒരുക്കിയിരിക്കുന്നത്. 86 ബെഡുകളുള്ള ഡോർമെട്രി സംവിധാനം പൊലീസിൻ്റെ പൂർണ്ണ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഡിസംബർ പത്തുവരെ ബുക്കിംഗ് പൂർത്തിയായിട്ടുള്ളതായി അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ അഞ്ചിനാണ് ഡോർമെട്രി സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

1

സെക്രട്ടറിയേറ്റിലേയും തലസ്ഥാനത്തെ വിവിധ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലെയും ആവശ്യങ്ങൾക്ക് നിരവധി ആളുകളാണ് ഇതര ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നത്. സാധാരണഗതിയിൽ ഇത്തരം ആളുകൾ നഗരത്തിൽ വന്നാൽ ഹോട്ടലുകളിലും ലോഡ്ജുകളിലും മുറിയെടുക്കാറാണ് പതിവ്.

അശ്വതി ചേച്ചീ... ചക്കപ്പഴത്തില്‍ എന്നാണ് തിരിച്ചുവരുന്നത്; ചോദ്യവുമായി ആരാധകര്‍

2

ലോഡ്ജുകളിലും വൻകിട ഹോട്ടലുകളിലും ഒരു ദിവസം താമസിക്കുന്നതിനു പോലും വലിയ തുകയാണ് ഈടാക്കുന്നത്. ചിലർ വലിയ തുക നൽകി മുറിയെടുക്കുകയും മറ്റു ചിലർ ചെറിയ സംവിധാനങ്ങൾക്കായി തേടി പോവുകയും ചെയ്യാറുണ്ട്. മാത്രമല്ല, ചില ആളുകൾ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലുമൊക്കെ അന്തിയുറങ്ങിയ ശേഷം അടുത്ത ദിവസം ഔദ്യോഗിക ആവശ്യങ്ങൾ നിർവഹിച്ച് തങ്ങളുടെ ജില്ലകളിലേക്ക് മടങ്ങിപ്പോവുകയും ചെയ്യും.

3

എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാത്രികാലങ്ങളിൽ പോലും നടക്കുന്ന നിരവധി ആക്രമണങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസ് ഇത്തരത്തിൽ ഒരു നവീന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കായി പോലീസ് ഒരുക്കിയിരിക്കുന്ന ഏ.സി. ഡോർമെട്രി സംവിധാനം ഈ സാഹചര്യത്തിൽ വളരെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

4

ഒറ്റയ്ക്കും സംഘമായും തലസ്ഥാനത്ത് എത്തുന്നവർക്ക് ഡോർമെട്രി സംവിധാനം മുൻകൂട്ടി ബുക്ക് ചെയ്യാം. മുറികളിൽ ബാഗ് സൂക്ഷിക്കാനുള്ള സൗകര്യവും, ശൗചാലയവും, മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനുമുൾപ്പടെ ഒരുക്കിയിട്ടുണ്ട്. ആറു പേർക്കു വരെ താമസിക്കാവുന്ന മുറികളും ഇവിടെയുണ്ട്. ഇതിനാൽ കുടുംബസമേതം എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ളവർക്ക് പൊലീസ് കാവലിൽ സുരക്ഷിതമായി കിടന്നുറങ്ങാം.

5

ഒരു ബെഡിന് 250 രൂപയാണ് നിരക്ക്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 150 രൂപ കൊടുത്താല്‍ മതിയാകും. മൂന്ന് ബെഡുകളുള്ള മുറിക്ക് 650 രൂപയാണ് നിലവിലെ നിരക്ക്. നാല് ബെഡ് സൗകര്യം വേണമെങ്കില്‍ 750 രൂപ നല്‍കണം. അഞ്ച് ബെഡിനു 950, ആറ് ബെഡിനു 1200 എന്നിങ്ങനെയാണ് പൊതുജനങ്ങള്‍ക്കുള്ള നിരക്ക്. പൊലീസുകാർക്ക് പ്രത്യേക ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

6

ആറ് പേര്‍ക്ക് കിടക്കാവുന്ന ഏഴ് മുറികളാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഈ കേന്ദ്രത്തിൽ ഉള്ളത്. നാല് പേര്‍ക്കായി അഞ്ച് എണ്ണവും അഞ്ച് പേര്‍ക്കായി ഒരെണ്ണവും ഏഴ് പേര്‍ക്കായി ഒരു മുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളത് രണ്ട്, മൂന്ന് പേര്‍ക്ക് കിടക്കാവുന്ന മുറികളാണ്. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തെത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് കേരള പൊലീസ് ഒരുക്കിയിട്ടുള്ള എ.സി ഡോർമെട്രികൾ. 0471 2305251 എന്ന ഫോൺ നമ്പർ മുഖേന മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

Recommended Video

cmsvideo
    Geetika Lidder's final adieu to her husband Brigadier LS Lidder

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+