തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസുകാരന്‍ കടലില്‍ ചാടിയെന്ന് കരുതി ഹെലികോപ്റ്ററില്‍ തിരച്ചില്‍; ഒടുവില്‍ പാലക്കാട് കണ്ടെത്തി

Google Oneindia Malayalam News

തിരുവനന്തപുരം: ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയെന്ന് കരുതിയ പൊലീസ് ഉദ്യോഗസ്ഥനെ പാലക്കാട് നിന്ന് കണ്ടെത്തി. നെല്ലിമൂട് സ്വദേശിയായ ഗിരീഷിനെയാണ് പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തിയത്.

വ്യാജ ആത്മഹത്യ ശ്രമമാണെന്ന് കരുതിയ പൊലീസ് ഇയാളെ തിരയുന്നതിന് വേണ്ടി ഹെലികോപ്റ്റര്‍ സംവിധാനം അടക്കമുള്ളവ ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതുവഴി പൊലീസിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. വെള്ളിയാഴ്ചയാണ് സിനിമയെ വെല്ലുന്ന സംഭവം തിരുവനന്തപുരത്ത് അരങ്ങേറിയത്.

1

വിജിലന്‍സ് പൂജപ്പുര യൂണിറ്റിലെ ഡ്രൈവറാണ് ഗിരീഷ്. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗിരീഷിന്റെ വീട്ടുകാര്‍ ഒരു കത്ത് കണ്ടെടുത്തത്. താന്‍ പോകുന്നു എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതോടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കി.

2

'പാർട്ടിയുടേയോ മതത്തിന്റെയോ പേരിൽ മാറ്റി നിർത്തപ്പെടാതെ കാണാവുന്ന ചിത്രം';'പാർട്ടിയുടേയോ മതത്തിന്റെയോ പേരിൽ മാറ്റി നിർത്തപ്പെടാതെ കാണാവുന്ന ചിത്രം';

പൊലീസ് വിവിധ സ്റ്റേഷനുകളിലേക്ക് ഈ സന്ദേശം അയച്ചു. ഒടുവില്‍ ആഴിമല ക്ഷേത്രത്തിന് സമീപം കടല്‍ തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെടുത്തു. തീരത്തേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഗിരീഷ് ആത്മഹതയ്ക്കായി കടലില്‍ ചാടിയെന്ന നിഗമനത്തിലേക്ക് എത്തിയത്. ഇതിന് പിന്നാലെ പൊലീസ് വിപുലമായ പരിശോധനയാണ് നടത്തിയത്.

3

സൗദിയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം കിട്ടുമോ? ചോദ്യത്തിന് അതിവേഗം മറുപടി... പ്രതീക്ഷ വേണ്ടസൗദിയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം കിട്ടുമോ? ചോദ്യത്തിന് അതിവേഗം മറുപടി... പ്രതീക്ഷ വേണ്ട

കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകളും തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കടലില്‍ പൊലീസ് തിരച്ചില്‍ നടത്തി. രാവിലെ മുതല്‍ കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പാലക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും ഗിരീഷിനെ കണ്ടുകിട്ടിയെന്ന സന്ദേശം വന്നു.

4

ബ്രിട്ടീഷ് രാജകുടുംബത്തില്‍ അത് സംഭവിക്കും, ഹാരിയും വില്യമും ഭയപ്പെട്ടത് നടക്കുമെന്ന് പ്രവചനംബ്രിട്ടീഷ് രാജകുടുംബത്തില്‍ അത് സംഭവിക്കും, ഹാരിയും വില്യമും ഭയപ്പെട്ടത് നടക്കുമെന്ന് പ്രവചനം

ഒരു കൈലി മുണ്ട് ധരിച്ച് കടല്‍ ഭാഗത്തേക്ക് പോയ ഗിരീഷിനെ വെള്ള മുണ്ട് ധരിച്ച് പാലക്കാട് വച്ചാണ് കണ്ടെത്തിയത്. സി സി ടി വിയുള്ള ഒരു ഭാഗത്തുകൂടെ നടന്നതിന് ശേഷം വസ്ത്രം മാറി പാറക്കെട്ടുള്ള ഒരു സ്ഥലത്തുകൂടി പുറത്തേക്ക് കടന്നതെന്നാണ് വിവരം. ബസിലാണ് ഗിരീഷ് പാലക്കാട് എത്തിയതെന്നാണ് കരുതുന്നത്.

Thiruvananthapuram
English summary
police officer found Palakkad who was thought to have jumped into the sea to commit suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X