രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് തലസ്ഥാനത്ത്; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 11.05 - ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.
തുടർന്ന് അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും.
11.30 - ന് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ മുഖ്യ ശിൽപിയുമായ പി.എൻ.പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

രാഷ്ട്രപതി ചേരുന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ പങ്കെടുക്കും. തുടർന്ന് പൊതു സമ്മേളനത്തിന് ശേഷം രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും. കേരള സന്ദർശനം പൂർത്തിയാക്കി നാളെ രാവിലെ ഡൽഹിയിലേക്ക് അദ്ദേഹം മടങ്ങും. അതേ സമയം, രാഷ്ട്രിപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
മോദി പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷം വിറച്ചോ? 570 കേസുകള്‍, കോണ്‍ഗ്രസ് ചെയ്തത്...

അതേസമയം, കേരള സന്ദർശത്തിന്റ ഭാഗമായി കാസർകോട്, കൊച്ചി എന്നീ ജില്ലകളിലും രാഷ്ട്രപതി എത്തിയിരുന്നു. കാസർകോട് സംസാരിച്ച രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദൈവത്തിന്റെ സ്വന്തം നാടിന്റെ കിരീടമാണ് സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള കാസർകോടെന്നും വിശേഷിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ :- ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് കാസർകോട്. വൈവിധ്യമാർന്ന ഭാഷകളുടെ നാടാണ് ഇവിടം. പ്രകൃതി രമണീയമായ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല, ഇവിടത്തെ ആളുകളുടെ ജീവിതവും മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടിന്റെ കിരീടമാണ് സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള കാസർകോട്.പല ഭാഷകളുടെ ഐക്യവും പ്രകൃതി രമണീയതയും ചേർന്നുള്ള ഈ വൈവിധ്യത്തിൽ കാസർകോടിന് അഭിമാനിക്കാവുന്നതാണ്.
ഹെലികോപ്ടർ തകർന്ന് നടുക്കടലില്‍ വീണു; 12 മണിക്കൂറിലേറെ നീന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ട് മന്ത്രി

മുൻ തലമുറകൾ സംരക്ഷിച്ചുപോന്ന അമൂല്യ പൈതൃകമാണിത്. അതു ഭാവി തലമുറയ്ക്കും ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സർവകലാശാലയുടെ ഈ ക്യാംപസും മനോഹരമാണ്. ഈ സൗന്ദര്യം ഭാവി തലമുറയ്ക്കായി നിങ്ങൾ കൈമാറണം. എനിക്കു നിങ്ങൾക്കായി തരാനുള്ള ഒറ്റ വാക്കിലുള്ള ഉപദേശം ഇതാണെന്നും ഏഴു ഭാഷകൾ ഇവിടെ ഒന്നിച്ചു നിലനിൽക്കുന്ന പോലെ പ്രകൃതിയുമായി ചേർന്ന് എല്ലാവരും ഇവിടെ സൗഹാർദ്ദത്തിൽ പോകണമെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

എന്നാൽ, കൊച്ചിൽ എത്തിയ ഇദ്ദേഹം, ദക്ഷിണ നാവികത്താവളം, വിക്രാന്ത് നിർമ്മിക്കുന്ന കൊച്ചി കപ്പൽ ശാല എന്നിവിടങ്ങൾ രാഷ്ട്രപതി ഇന്നലെ സന്ദർശിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട നാവിക സേന ഒരുക്കിയ അഭ്യാസ പ്രകടനങ്ങൾ വേമ്പനാട് കായലിലെ 'അംബ' ജെട്ടിയിലിരുന്ന് രാഷ്ട്രപതി വീക്ഷിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായമന്ത്രി പി. രാജീവ്, ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ ഹംപി ഹോളി, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.


കടൽ വഴിയുള്ള ഭീഷണികളെ നാവികസേന എങ്ങനെ നേരിടുമെന്ന് തെളിയിക്കുന്നതായിരുന്നു കപ്പലുകളും യുദ്ധവിമാനങ്ങളും അണിനിരന്ന പ്രകടനം. അതിന്റെ അവസാനം നാവികർ തൊപ്പിയൂരി രാഷ്ട്രപതിക്ക് ആദരം അറിയിച്ചു. തുടർന്ന് രാജ്യം സ്വന്തമായി നിർമ്മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലായ വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു. കൊച്ചി കപ്പൽശാലയിലെത്തിയ അദ്ദേഹം കപ്പലിന്റെ മേൽത്തട്ടിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരും നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥരും കപ്പൽ നിർമ്മാണത്തിന്റെ വിവരങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു.